KeralaNews

സഖാവ് ഇ.കെ.നായനാരുടെ പന്ത്രണ്ടാമത് ഓര്‍മ ദിനം ഇന്ന്

തിരുവനന്തപുരം : കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ അമൂല്യ സംഭാവനകള്‍ നല്‍കിയ സഖാവ് ഇ.കെ നായനാരുടെ ഓര്‍മദിനമാണ് ഇന്ന്. മൂന്നുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ ജനകീയ നേതാവായിരുന്നു നായനാര്‍. കണ്ണൂരിലെ കല്യാശ്ശേരിയില്‍ ഏറമ്പാല നാരായണി അമ്മയുടെയും ഗോവിന്ദന്‍ നായരുടെയും രണ്ടാമത്തെ മകനായി 1918 ഡിസംബര്‍ 9നു ജനനം. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി, പി.ബി അംഗം, മുഖ്യമന്ത്രി എന്നീ നിലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ നായനാര്‍ക്കായി. മികച്ച സംഘാടകന്‍, പ്രക്ഷോഭകാരി, സ്വാതന്ത്ര്യ സമരസേനാനി, പ്രഭാഷകന്‍, പത്രപ്രവര്‍ത്തകന്‍, ഭരണാധികാരി എന്നീ നിലകളിലെല്ലാം ആറ് പതിറ്റാണ്ടിലേറെ കേരളീയ സമൂഹത്തില്‍ നിറഞ്ഞുനിന്ന പ്രവര്‍ത്തനമായിരുന്നു നായനാരുടേത്.

സ്‌കൂള്‍ പഠനകാലത്തു തന്നെ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നായനാര്‍ പ്രവര്‍ത്തനമാരംഭിച്ചു. അക്കാലത്ത് പയ്യന്നൂരിലെത്തിയ ഉപ്പുസത്യാഗ്രഹ ജാഥയെ സ്വീകരിക്കാന്‍ ബന്ധുവായ കെ.പി.ആര്‍ ഗോപാലന്റെ കൂടെ പോയിക്കൊണ്ടായിരുന്നു അത്. പിന്നീട് സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തു കൊണ്ട് രാഷ്ട്രീയരംഗത്ത് സജീവ സാന്നിധ്യം അറിയിച്ചു . ഐതിഹാസികമായ മൊറാഴ, കയ്യൂര്‍ സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ പ്രതി ചേര്‍ക്കപ്പെട്ട അദ്ദേഹം ദീര്‍ഘകാലം ഒളിവില്‍ കഴിഞ്ഞു പ്രവര്‍ത്തിക്കേണ്ടി വന്നു. നാലു വര്‍ഷത്തോളം ജയിലിലും കിടന്നു. പാര്‍ട്ടിയുടെ ഉയര്‍ന്ന സമിതികളില്‍ പ്രവര്‍ത്തിച്ചും, എം.പി, എം.എല്‍.എ എന്നീ നിലകളിലും ഏകദേശം പതിനൊന്നു വര്‍ഷത്തോളം കേരള മുഖ്യമന്ത്രി എന്ന നിലയിലും നായനാരുടെ പ്രവര്‍ത്തനങ്ങള്‍ എന്നും ഓര്‍ക്കത്തക്കതാണ്.

കണ്ണൂരുകാരുടെ തനതു ശൈലിയില്‍ സാധാരണക്കാരോട് സംവദിച്ച നായനാര്‍ കേരളം എന്നും ഓര്‍ക്കുന്ന ജനകീയനായ നേതാവാണ്. 2004 മെയ് 19 നു നായനാര്‍ ലോകത്തോടു വിടപറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button