കേരളത്തിലെ തിളക്കമാര്‍ന്ന വിജയത്തില്‍ തത്ക്കാലം മതിമറക്കാമെങ്കിലും ഇടതുപക്ഷം രാജ്യത്ത് കൂടുതല്‍ കൂടുതല്‍ ചുരുങ്ങുകയാണ്. തമിഴ്നാട്ടില്‍ സംപൂജ്യരായതോടെ ദേശീയപാര്‍ട്ടി എന്ന സ്ഥാനം നഷ്ടപ്പെടും. ബംഗാളില്‍ ഏറേ കൊട്ടിഘോഷിച്ച് തട്ടിക്കൂട്ടിയ കോണ്‍ഗ്രസ് സഖ്യം യാതൊരു പ്രയോജനവും ചെയ്തില്ല എന്ന് മാത്രമല്ല ഫലമെല്ലാം പുറത്തു വന്നപ്പോള്‍ കോണ്‍ഗ്രസിന് സിപിഎമ്മിനേക്കാള്‍ സീറ്റുകള്‍ കൂടുതലും ആണ്.
സിപിഎമ്മിനും സിപിഐക്കും കൂടി 30 സീറ്റുകള്‍ മാത്രം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 45 സീറ്റുകള്‍ ലഭിച്ചു. സിപിഎമ്മിന് 2011-ലെ സീറ്റുകളെക്കാള്‍ 31 സീറ്റുകള്‍ കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് 3 സീറ്റുകള്‍ അധികം ലഭിച്ചു. അതായത് അവസാന പിടിവള്ളി എന്ന നിലയില്‍ സിപിഎം ഏര്‍പ്പെട്ട സഖ്യം യഥാര്‍ത്ഥത്തില്‍ പ്രയോജനം ചെയ്തത് കോണ്‍ഗ്രസിനാണ്.
Post Your Comments