ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി. 1.10 ലക്ഷം പരാതികളാണ് ഇതുസംബന്ധിച്ച് സര്‍ക്കാരന് ലഭിച്ചതെന്ന് സ്മൃതി ഇറാനി ഓള്‍ ഇന്ത്യ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
വിദ്യാഭ്യാസ വിദഗ്ധരുമായി ചര്‍ച്ചചെയ്ത് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണ്, 1520 ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
ആദ്യമായാണ് ജനങ്ങളുടെ നിര്‍ദേശമനുസരിച്ച് പുതിയൊരു വിദ്യാഭ്യാസ പദ്ധതിക്ക് രൂപം നല്‍കാനൊരുങ്ങുന്നതെന്നും അവര്‍ പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയിരുന്നുവെങ്കിലും സ്വകാര്യ സ്‌കൂളുകളില്‍ പ്രവേശനം നേടുന്ന 25 ശതാമനം വിദ്യാര്‍ഥികള്‍ക്കുള്ള ഫീസിളവിന്റെ കാര്യത്തില്‍ ഒരു വ്യവസ്ഥ കൊണ്ടുവരാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല.
എന്നാല്‍ ഇക്കാര്യത്തില്‍ ആവശ്യമായ നിബന്ധനകള്‍ കൊണ്ടുവരാന്‍ ബി.ജെ.പി സര്‍ക്കാരിന് കഴിഞ്ഞുവെന്നും ഇറാനി പറഞ്ഞു. മാനവ വിഭവ വകുപ്പിനായി ഭാരതവാണി എന്ന പേരില്‍ പ്രത്യേക വെബ് പോര്‍ട്ടല്‍ ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തെ സര്‍വകലാശാലകളെ രാഷ്ട്രീയ കേന്ദ്രങ്ങളാക്കുന്നതിന് പകരം പഠനത്തിന്റെ ക്ഷേത്രങ്ങളാക്കണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു.
Post Your Comments