തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നു സംസ്ഥാനത്തു നാളെ രാവിലെ വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ 24 സെന്റീമീറ്ററിലും അധികം മഴ പെയ്യാന്‍ സാധ്യതയുണ്ട്.
കര, വ്യോമ, വായുസേനകള്‍ക്കും കോസ്റ്റ്ഗാര്‍ഡിനും ജാഗ്രതാ നിര്‍ദേശം നല്‍കി. വേണ്ടിവന്നാല്‍, കേരളത്തിന് സഹായമെത്തിക്കാന്‍ തയാറായിരിക്കാന്‍ തമിഴ്നാട്ടിലെ ദുരന്ത നിവാരണ സേനയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴു സെന്റീമീറ്ററിനു മുകളിലുള്ള മഴ, ശക്തമായ മഴയായിട്ടാണ് സാധാരണ കണക്കാക്കുന്നത്.
ഇതോടൊപ്പം ശക്തമായ കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തനം ആരംഭിച്ചു. (ഫോണ്‍: 0471 2331639).
Post Your Comments