പാട്ന : ബിഹാറിലെ പാട്നയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിയതിനെ ആറ് രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു. മതിയായ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് പട്ന മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിലെ ജൂനിയര്‍ ഡോക്ടര്‍മാരാണ് പണിമുടക്കിയത്.
48 മണിക്കൂറിനുള്ളിലാണ് ആറുപേര്‍ മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. തങ്ങള്‍ക്ക് മതിയായ സുരക്ഷ ഒരുക്കാതെ ജേലിയില്‍ പ്രവേശിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച്ച ആശുപത്രിയിലെത്തിയ ഒരു യുവാവ് ചികിത്സാ പിഴവ് മൂലം മരിച്ചുവെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഡോക്ടര്‍മാരുമായി സംഘര്‍ഷത്തിലായിരുന്നു. ആശുപത്രിയിലെത്തിയ നൂറു കണക്കിന് രോഗികള്‍ ഇപ്പോഴും ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുകയാണ്.
Post Your Comments