പൂനെ: അനേകര്‍ നോക്കി നില്‍ക്കേ തിരക്കേറിയ നഗരത്തില്‍ വൃദ്ധന്‍ തീപിടിച്ചു മരിച്ച സംഭവം വിവാദമാകുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ ആരും സഹായിക്കാനോ രക്ഷിക്കാനോ തയ്യാറായില്ലെന്നും മൊബൈലില്‍ വീഡിയോ ചിത്രീകരിക്കാനായിരുന്നു തിടുക്കമെന്നും പറയുന്നു .55 വയസ്സ് പ്രായമുള്ള ബന്‍സോഡ എന്ന ചെരുപ്പുകുത്തിയാണ് പോള്ളലേറ്റ് മരിച്ചത് . ജോലി ചെയ്കൊതുകൊണ്ടിരിക്കുന്പോള്‍ പിറകിലെ ട്രാന്‍സ്ഫോമറില്‍ നിന്നും കടയ്ക്ക് തീപിടിക്കുകയും ഇയാളുടെ ദേഹത്തേക്ക് പടരുകയുമായിരുന്നു.
അതേസമയം സാധാരണക്കാര്‍ക്ക് കെടുത്താന്‍ കഴിയാത്ത വിധത്തിലുള്ള വലിയ തീയായിരുന്നു അതെന്നാണ് സമീപത്തെ കടക്കാര്‍ പറയുന്നത്. ഫയര്‍ഫോഴ്സിനെ വിളിച്ചെങ്കിലും അവര്‍ ട്രാഫിക് ജാമില്‍ കുടുങ്ങിപ്പോയതിനാല്‍ സമയത്ത് എത്തിച്ചേരാന്‍ കഴിഞ്ഞില്ല.നഷ്ടപരിഹാരമായി 20,000 രൂപ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബന്‍സോഡയുടെ ഭാര്യ ഇത് സ്വീകരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. പണം ഒരാളുടെ ജീവന് പകരമാകുമോ എന്നാണ് അവര്‍ ചോദിക്കുന്നത്.
Post Your Comments