പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശമയച്ച 08904122916, 07406007694 എന്നീ നമ്പറുകളുടെ ഉടമയെ തിരയുന്നു. അയല്‍വാസികളായ കുട്ടിയുടെ വിദ്യാഭ്യാസത്തിനായി സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ഫോട്ടോഗ്രാഫറായ അരുണ്‍ പുനലൂര്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. പോസ്റ്റിനൊപ്പം പെണ്‍കുട്ടിയുടെ നമ്പറും നല്‍കിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ നമ്പറിലേക്ക് നിരന്തരം ഒരാള്‍ അശ്ലീല മെസേജുകളയയ്ക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ നമ്പറിലേക്ക് മനു എന്ന് പരിചയപ്പെടുത്തിയ ആളുടെ അസഭ്യ ചാറ്റാണ് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. പത്താം ക്ലാസിലും പ്ലസ്ടുവിലും മുഴുവന്‍ എ പ്ലസ് നേടിയ ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടിയുടെ തുടര്‍ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചായിരുന്നു അരുണ്‍ പുനലൂര്‍ പോസ്റ്റ് ഇട്ടത്. ജീവിതത്തിലാദ്യമായി ഫോണ്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടി ഇപ്പോള്‍ മൊബൈല്‍ റിംഗ് ചെയ്താല്‍ ഭയക്കുന്ന അവസ്ഥയാണെന്നും അരുണ്‍ പറയുന്നു. രണ്ട് നമ്പറുകളില്‍ നിന്ന് നിരന്തരം പെണ്‍കുട്ടിക്ക് മെസേജ് വന്നുകൊണ്ടിരിക്കുകയാണ്.
മൊബൈല്‍ ഉപയോഗിക്കാത്ത പെണ്‍കുട്ടിക്ക് താത്കാലികാവശ്യത്തിന് അയല്‍വാസി നല്കിയതായിരുന്നു മൊബൈല്‍. ഈ നമ്പറിലേക്കാണ് മെസേജുകള്‍ വന്നത്. അരുണിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനോട് പ്രതികരിച്ച് പെണ്‍കുട്ടിയെ സഹായിക്കാന്‍ നിരവധി പേര് രംഗത്ത് വരികയും പണം നല്‍കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അസഭ്യ ചാറ്റും എത്തിയത്. നിരന്തരം ശല്യമായതോടെ അരുണ്‍ തന്നെ ഇയാളുടെ നമ്പറും മെസേജിന്റെ സ്ക്രീന്‍ ഷോട്ടും സഹിതം ഫെയ്സ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.
Post Your Comments