NewsIndia

പ്രണയം നടിച്ചു വഞ്ചിച്ച ഡോക്ടറോട് യുവതി കാട്ടിയ പ്രതികാരം

ബിഹാര്‍: ദീര്‍ഘകാലം പ്രണയിച്ച്‌ ഒന്നിച്ച്‌ താമസിച്ചതിന് ശേഷം കൈവിട്ട കാമുകനോടുള്ള പ്രതികാരമായി 45 കാരി 28 കാരനായ യുവാവിനെ ആഡിസ് ഒഴിച്ച്‌ ആക്രമിച്ചു. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ കാമുകന്‍ അകല്‍ച്ച കാണിച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചത്. നാല് ലിറ്റര്‍ ആസിഡാണ് യുവതി കാമുകന് നേരെ പ്രയോഗിച്ചത്. ബിഹാറിലെ വൈശാലിയിലാണ് സംഭവം.വെറ്റിനറി ഡോക്ടറായ ഡോ. അമിത് വര്‍മ്മയാണ് 45 കാരിയുടെ മാരകമായ ആസിഡ് ആക്രമണത്തിന് ഇരയായത്.

18 ദിവസമായി വര്‍മ്മയെ നിരന്തരമായി യുവതി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തിരിച്ച്‌ പ്രതികരണങ്ങള്‍ ഒന്നുമില്ലാത്തതാണ് പ്രകോപനപത്തിന് കാരണം. പോലീസ് എത്തിയെങ്കിലും മുറിവ് ഗുരുതരമായതിനാല്‍ വര്‍മ്മക്ക് സംസാരിക്കാനായില്ല. 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. .വീട്ടുടമയായ സ്ത്രീയുമായി അമിത് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ വൈശാലിയിലേക്ക് മാറിയതോടെ അമിത് ഇവരെ അവഗണിച്ചതാണ് ആക്രമണത്തിനുള്ള കാരണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. അമിതിന്‍റെ മൊഴിയെടുക്കാനുള്ള പോലീസ് ശ്രമം നടന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button