ന്യൂഡല്‍ഹി: ആകാശയാത്ര ഒരു സ്വപ്‌നമായി കരുതുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ സുവര്‍ണ്ണാവസരം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയിലെ ഏറ്റവും ചെലവു കുറഞ്ഞ വിമാനയാത്ര സാധ്യമാക്കുന്ന സ്‌പൈസ് ജെറ്റ് രംഗത്ത്. എയര്‍ലൈന്റെ പതിനൊന്നാം വാര്‍ഷികത്തിന്റെ ഭാഗമായി മൂന്ന് ദിവസത്തേക്ക് പ്രത്യേക ഇളവുകളോട് കൂടിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് അവര്‍.
കേവലം 511 രൂപയ്ക്ക് മുതല്‍ ആഭ്യന്തരയാത്ര തരപ്പെടുത്താമെന്നാണ് വാഗ്ദാനം. വിദേശയാത്ര നികുതികള്‍ ഒഴിവാക്കി 2,111 രൂപയ്ക്കും തുടങ്ങും. 2016 മെയ് 17 മുതല്‍ 19 വരെയാണ് ബുക്കിംഗ്. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ബുക്കിംഗ് തുടങ്ങും. മെയ് 19 നാണ് ആഭ്യന്തരയാത്രയ്ക്കുള്ള ബുക്കിംഗ് തരപ്പെടുത്തുന്നത്. ബുക്കിംഗ് ലഭിച്ചുകഴിഞ്ഞാല്‍ 2016 ജൂണിനും 2016 സെപ്തംബറിനും ഇടയില്‍ വിമാനത്തില്‍ യാത്ര ചെയ്യാനാകും. അന്താരാഷ്ട്ര യാത്രകള്‍ 2016 ജൂണ്‍ 1 നും 2016 ജൂലൈയ്ക്കും ഇടയില്‍ നടത്തിയിരിക്കണം. സ്‌പൈസ് ജറ്റ് നെറ്റ്‌വര്‍ക്കിലെ ഡയറക്ട് ഫ്‌ളൈറ്റുകള്‍ക്ക് മാത്രമായിരിക്കും സൗകര്യം ബാധകം.
നിയന്ത്രിതമായി മാത്രം നല്‍കുന്ന ഈ ടിക്കറ്റ് ആദ്യം വരുന്നവര്‍ക്ക് സേവനം എന്ന നിലയിലാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. മെയ് 18 വരെ റിട്ടേണ്‍ ടിക്കറ്റില്‍ എയര്‍ ഏഷ്യ സമാനമായ ഒരു ഇളവ് പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് 1 മുതല്‍ നവംബര്‍ 30 വരെയാണ് ഇതിന് സമയം അനുവദിച്ചിരുന്നത്. 2014 ജൂണ്‍ മുതല്‍ 2.5 ദശലക്ഷം യാത്രക്കാര്‍ പൂര്‍ത്തിയായതിന്റെ ആഘോഷമായിരുന്നു എയര്‍ ഏഷ്യ നടത്തിയത്. ഇന്ത്യയില്‍ ഏഴ് സ്ഥലത്തേക്കും വിദേശത്തെ കാര്യത്തില്‍ ദക്ഷിണകിഴക്കന്‍ ഏഷ്യയിലെയും ഓസ്‌ട്രേലിയയിലേക്കും ന്യൂസിലന്റിലേക്കുമായിരിക്കും ഈ സൗകര്യം അനുവദിക്കുക.
Post Your Comments