തിരുവനന്തപുരം: മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും കനത്തമഴ തുടരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. വരുന്ന മൂന്നുദിവസംകൂടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് രാവിലെയും മഴ പെയ്യുന്നുണ്ട്. ചെറിയതുറ, വലിയതുറ എന്നിവിടങ്ങളില്‍ കടലാക്രമണം ശക്തമായി. 20 വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി.
ആലപ്പുഴയില്‍ ചെല്ലാനം മുതല്‍ ചേര്‍ത്തല വരെയുള്ള ഭാഗങ്ങളില്‍ കടല്‍ക്ഷോഭം. കടല്‍ഭിത്തി മറികടന്ന് തിര വീടുകളിലേക്ക് എത്തിത്തുടങ്ങി. പുറക്കാട് രണ്ടു വീടുകള്‍ തകര്‍ന്നു. തീരത്തെ മണ്ണ് കടലെടുത്തു. തീരദേശപാതയില!ും വെള്ളം കയറി. തൃക്കുന്നപ്പുഴയില്‍ കടല്‍ കയറിയ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങാന്‍ തഹസീല്‍ദാര്‍മാര്‍ക്ക് ജില്ലാകലക്ടര്‍ നിര്‍ദേശം നല്കി.
Post Your Comments