ദുബായ്: ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവും മകനും മരിച്ചു. ഭാര്യക്കും ഇളയ കുട്ടിക്കും പരുക്കേറ്റു. തൃശൂര്‍ കേച്ചേരി ചിറന്നല്ലൂര്‍ ചൂണ്ടല്‍ ഹൗസില്‍ സണ്ണി(45), പത്തു വയസുകാരനായ മൂത്തമകന്‍ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഭാര്യയെയും ഇളയ മകനെയും ദുബായ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കള്‍ രാത്രിയായിരുന്നു അപകടം. കുടുംബം സഞ്ചരിച്ച കാറിന് പിറകില്‍ ഫോര്‍ വീലര്‍ ഇടിക്കുകയായിരുന്നു. ദുബായിലുള്ള ഭര്‍ത്താവ് സണ്ണിയുടെ അടുത്ത് അവധിക്കെത്തിയതായിരുന്നു ഭാര്യയും മക്കളും. ഇൗ മാസം 28ന് തിരിച്ചു പോകാന്‍ തീരുമാനിച്ചിരുന്നു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കു മാറ്റി.
Post Your Comments