ആലുവ: മയക്കുമരുന്ന് നല്കി വിധവയെ പീഡിപ്പിച്ച കേസില്‍ യോഗാധ്യാപകന് അറസ്റ്റില്‍. ചേര്‍ത്തല പെരുമ്പളം കാളത്തോട് ബോട്ടു ജെട്ടിക്കു സമീപം നാലൊന്നുവീട്ടില് രാമചന്ദ്രന് (39) ആണ് അറസ്റ്റിലായത്. യോഗ പഠിപ്പിക്കുന്നതിനിടെ പരിചയപ്പെട്ട സ്ത്രീയുടെ വീടിന്റെ ദോഷം മാറ്റാനെന്ന പേരില്‍ അഞ്ചു വര്‍ഷം മുന്‍പു പ്രതി പൂജ നടത്തി. അതിനിടയിലാണ് മയക്കുമരുന്നു നല്കി ആദ്യം പീഡിപ്പിച്ചത്. പിന്നീടു യോഗ പഠിപ്പിക്കാന്‍ എത്തുമ്പോഴെല്ലാം രോഗ പ്രതിരോധത്തിനും ഊര്‍ജസ്വലതയ്ക്കും നല്ലതാണെന്നു വിശ്വസിപ്പിച്ച് ഒരു ദ്രാവകം നല്കി സ്ത്രീയെ അര്‍ധബോധാവസ്ഥയിലാക്കി പീഡനം തുടര്‍ന്നു. എതിര്‍ത്തപ്പോള്‍ ആഭിചാര ക്രിയ ചെയ്തു കുട്ടികളെ നശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
ഇതിനിടെ സ്ത്രീയുടെ സ്വര്‍ണാഭരണങ്ങളും ലക്ഷക്കണക്കിന് രൂപയും തട്ടിയെടുത്തു. അടുത്തിടെ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച സ്ത്രീയെ ബന്ധുക്കള്‍ മനഃശാസ്ത്രജ്ഞന്റെ അടുക്കല്‍ എത്തിച്ചു. കൗണ്‍സലിങ്ങിലാണ് യോഗാധ്യാപകന്റെ തട്ടിപ്പുകള്‍ പുറത്തുവന്നത്. സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തതില്‍ ഇയാളുടെ സുഹൃത്തുക്കള്‍ക്കും പങ്കുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.
Post Your Comments