NewsIndia

സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കിയാല്‍ തിരിച്ചു വരാമെന്ന് മല്യ

ഡൽഹി :തന്റെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കിയാല്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ തയ്യാറാണെന്ന് വിജയ് മല്യ വ്യക്തമാക്കി. യുബിഎല്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി മല്യ ഇക്കാര്യം അറിയിച്ചത്. 4000 കോടി രൂപ സെപ്തംബര്‍ മാസത്തോടെ തിരിച്ചടക്കാമെന്ന വിജയ് മല്യയുടെ ഉപാധി ബാങ്കുകള്‍ തള്ളിയിരുന്നു. ലോണ്‍ തിരിച്ചടക്കാതിരിക്കാന്‍ യാതൊരു ഉദ്ദേശവുമില്ലെന്നും തിരിച്ചടവിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മല്യ അറിയിച്ചു.

മല്യയെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 24 ന് കേന്ദ്രസര്‍ക്കാര്‍ മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നു. എന്നാല്‍ പാസ്‌പോര്‍ട്ട് റദ്ദാക്കിയതുകൊണ്ടോ തന്നെ അറസ്റ്റ് ചെയ്തതുകൊണ്ടോ ഒറ്റക്കാശുപോലും ബാങ്കുകള്‍ക്ക് കിട്ടില്ലെന്നായിരുന്നു മല്യയുടെ പ്രതികരണം. എസ്ബിഐ ബാങ്ക് ഉള്‍പ്പെടെയുള്ള 17 ബാങ്കുകള്‍ക്ക് 9,000 കോടിയോളം രൂപയാണ് മല്യ വായ്പയും പലിശയും അടക്കം നല്‍കാനുള്ളത്. വായ്പാ കുടിശ്ശിക നിലനില്‍ക്കെ മാര്‍ച്ച് രണ്ടിനായിരുന്നു മല്യ ബ്രിട്ടനിലേക്ക് കടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button