NewsInternational

കാഴ്ച്ച ഇല്ലാത്തവര്‍ക്കും ഇനി പത്രം വായിക്കാം !!!

പൂര്‍ണ്ണമായും കാഴ്ച്ചശേഷി ഇല്ലാത്തവര്‍ക്കും കാഴ്ച്ചശക്തി കുറഞ്ഞവര്‍ക്കും ആശ്വാസമായി പുതിയ സ്മാര്‍ട്ട് ഗ്ലാസ്. നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ പാര്‍സിയാണ് കാഴ്ച്ചശേഷി ഇല്ലാത്തവര്‍ക്ക് സഹായകമാകാവുന്ന ഈ കണ്ടെത്തലിന് പിന്നില്‍. ക്യാമറയുടെയും ഒരു മൊബൈല്‍ ആപ്ലിക്കേഷന്റെയും സഹായത്തോടെയാണ് സ്മാര്‍ട്ട്ഗ്ലാസ് വായനയ്ക്ക് സഹായിക്കുന്നത്. 3 ഡി പ്രിന്റഡ് ഫ്രെയിമും ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ക്യാമറയും ഇയര്‍ഫോണുമാണ് സ്മാര്‍ട്ട് ഗ്ലാസില്‍ പ്രധാനമായും ഉള്ളത്.

സ്മാര്‍ട്ട് ഗ്ലാസിന്റെ ഫ്രെയിമിലുള്ള ഒരു ബട്ടണില്‍ അമര്‍ത്തിയാല്‍ ഗ്ലാസ്സിലുള്ള ക്യാമറ മുമ്പിലുള്ള വസ്തുവിന്റെ ചിത്രം പകര്‍ത്തും. തുടര്‍ന്ന് ക്യാമറ ഈ ചിത്രം മൊബൈല്‍ ഫോണിലുള്ള ആപ്ലിക്കേഷനിലേക്ക് അയച്ചു നല്‍കും. ഈ ആപ്ലിക്കേഷന്‍ ചിത്രത്തിലുള്ള വസ്തുവിന്റെ അളവുകളും നിറവും, അക്ഷരങ്ങളുമെല്ലാം മനസ്സിലാക്കി ചിത്രത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ സ്മാര്‍ട്ട് ഗ്ലാസിലുള്ള ഇയര്‍ഫോണിലേക്ക് നല്‍കും.

ഈ സംവിധാനം കാഴ്ച്ച ശേഷി നഷ്ടമായവര്‍ക്ക് അവരുടെ ദൈനംദിന ജീവിതത്തില്‍ ഏറെ ഉപകാരപ്രദമാകുമെന്ന് പാര്‍സീ പ്രോജക്റ്റ് മാനേജര്‍ ബര്‍തോസ് ട്രാസ്സിന്‍സ്‌കി പറയുന്നു. പത്രം വായിക്കുന്നതിനും ഈ സ്മാര്‍ട്ട് ഗ്ലാസ് സഹായകമാകും. സ്മാര്‍ട്ട് ഗ്ലാസ് സൗജന്യമായി വിതരണം ചെയ്യുന്നതിനാണ് കമ്പനിയുടെ ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button