ന്യൂഡല്‍ഹി : ദിനം തോറും നിരവധി സ്ത്രീകള്‍ പീഡിപ്പിയ്ക്കപ്പെടുന്നതിനിടയില്‍, പീഡനത്തില്‍ നിന്ന് സമര്‍ത്ഥമായി രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ വാര്‍ത്തയാണ് ഇപ്പോഴത്തെ ചര്‍ച്ച. ഡല്‍ഹിയിലെ പഞ്ചാബി ഭാഗിലാണ് സംഭവം.
തന്നെ പീഡിപ്പിക്കാന്‍ വന്ന നരാധമന്മാരെ പ്രേതമായി അഭിനയിച്ചാണ് പെണ്‍കുട്ടി നേരിട്ടത്. പെണ്‍കുട്ടിയുടെ അനുഭവം വിവരിച്ച് സുഹൃത്ത് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. ഖ്യാതി ഖണ്ടേല്‍വല്‍ എന്നയാള്‍ എഴുതിയ പോസ്റ്റ് ഇതിനകം വൈറലായിക്കഴിഞ്ഞു.
പതിനേഴുകാരിയായ പെണ്‍കുട്ടിയാണ് അക്രമികളില്‍ നിന്ന് രക്ഷപെടാന്‍ പ്രേതമായത്. മെയ് 8നായിരുന്നു സംഭവം. രാത്രി പത്ത് മണിയോടെ പഞ്ചാബ് ഭാഗിലെ മാര്‍ക്കറ്റ് റോഡിലൂടെ നടന്ന് പോകുകയായിരുന്ന പെണ്‍കുട്ടിയെ രണ്ട് പേര്‍ പിന്തുടര്‍ന്നു. കുറച്ചു ദൂരം പിന്തുടര്‍ന്ന യുവാക്കള്‍ പെണ്‍കുട്ടിയെ കടന്നു പിടിച്ചു. യുവാക്കളില്‍ നിന്ന് രക്ഷപെടാന്‍ മറ്റ് വഴിയില്ലെന്ന് വ്യക്തമായതോടെയാണ് പെണ്‍കുട്ടി പ്രേതമായി അഭിനയിക്കുകയായിരുന്നു.
തന്നെ ഉപദ്രവിക്കാന്‍ വന്നവരുടെ മുന്‍പില്‍ നിന്ന് പെണ്‍കുട്ടി ഉച്ചത്തില്‍ ചിരിക്കാനും തലയിട്ട് ഉലയ്ക്കാനും തുടങ്ങി.
പെണ്‍കുട്ടിയുടെ പെരുമാറ്റം കണ്ട് ഭയന്ന യുവാക്കളില്‍ ഒരാള്‍ ഓടി രക്ഷപെട്ടു. രണ്ടാമന്‍ പിന്‍മാറുന്നില്ലെന്ന് കണ്ടതും തന്റെ കയ്യില്‍ മാന്തിയ ശേഷം രക്തം മുഖത്ത് പുരട്ടി ഇയാളെയും പെണ്‍കുട്ടി ഭയപ്പെടുത്തി. ഇത് കണ്ട് വിരണ്ടു പോയ രണ്ടാമന്‍ ഉടനടി സ്ഥലം വിടുകയായിരുന്നു.
Post Your Comments