ഇന്ത്യന്‍ റെയില്‍വേയെ ഐ.സി.യുവില്‍ നിന്ന് പുറത്തെത്തിച്ചെന്നും ഇനിയും പരിചരണം ആവശ്യമാണെന്നും റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. റെയില്‍വേയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി ഒരുപാടു പദ്ധതികള്‍ നടന്നുവരികയാണെന്നും മാറ്റങ്ങള്‍ ഗുണപരമായിത്തന്നെ കാണാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐസിയുവില്‍ നിന്ന് വെളിയില്‍ വന്ന് പതിയെ നടക്കാന്‍ ആരംഭിച്ച ഒരു രോഗിയുടെ അവസ്ഥയിലാണ് റെയില്‍വേ ഇപ്പോള്‍. ഇനിയും നല്ല ശ്രദ്ധയും പരിചരണവും നല്‍കിയാല്‍ റെയില്‍വേ പൂര്‍ണ്ണരോഗമുക്തി പ്രാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് ആളുകള്‍ റെയില്‍വേയെ കുറ്റപ്പെടുത്തി സംസാരിച്ചിരുന്ന സ്ഥിതി മാറി ഇപ്പോള്‍ നല്ലകാര്യങ്ങള്‍ മാത്രം പറയുന്ന അവസ്ഥയിലേക്ക് എത്തിക്കാന്‍ സാധിച്ചതാണ് റെയില്‍വേയുടെ ചുമതല ഏറ്റെടുത്ത ശേഷം തനിക്കുണ്ടായ ഏറ്റവും വലിയ സംതൃപ്തി എന്ന് മന്ത്രി സുരേഷ് പ്രഭു. റെയില്‍വേയുടെ മാറ്റം കണ്ട് ഇപ്പോള്‍ അന്താരാഷ്‌ട്ര കമ്പനികള്‍ വരെ സഹകരിക്കാന്‍ തയാറായി മുന്നോട്ടു വന്നിരിക്കുകയാണ്. സുരേഷ് പ്രഭു ചൂണ്ടിക്കാണിച്ചു.
Post Your Comments