ദോഹ: ഖത്തറില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ മെത്രാഷ് രണ്ടില്‍ മലയാളവും ഉള്‍പെടുത്തി. മലയാളത്തിനു പുറമെ സ്പാനിഷ്, ഫ്രഞ്ച്, ഉറുദു തുടങ്ങി ആറു ഭാഷകളാണ് പുതുതായി ഉള്‍പെടുത്തിയത്.ഇഖാമ പുതുക്കല്‍, റദ്ദ് ചെയ്യല്‍, പാസ്‌പോര്‍ട്ട് മാറ്റം, എക്‌സിറ്റ് പെര്‍മിറ്റ് തുടങ്ങിയ സുപ്രധാന സേവനങ്ങള്‍ വീട്ടിലിരുന്നു തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണ് മെട്രാഷ് സംവിധാനം.
കമ്മ്യൂണിറ്റി പോലീസിങ്, യാത്രാവിലക്ക് സംബന്ധിച്ച വിവരങ്ങള്‍, ലൊക്കേഷന്‍ അന്വേഷണം എന്നീ സേവനങ്ങളും നവീകരിച്ച മേട്രാഷ് രണ്ടില്‍ ലഭ്യമാവും. രാജ്യത്ത് കൂടുതലുള്ള പ്രവാസി സമൂഹത്തിനു ഉപയോഗപ്പെടുത്തുന്നതിനു വേണ്ടിയാണ് പുതിയ ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ വകുപ്പ് മേധാവി ബ്രിഗേഡിയര്‍ അബ്ദുര്‍റഹ്മാന്‍ അല്‍ മാലികി പറഞ്ഞു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നവിധത്തിലാണ് കമ്മ്യൂണിറ്റി പോലിസ് സംവിധാനം മെട്രാഷില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. നിരോധിത വസ്തുക്കളുടെ വില്‍പ്പന, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നേരിട്ട് പോലിസിനെ അറിയിക്കാന്‍ മെത്രാഷ് വഴി സാധിക്കും.
Post Your Comments