കൊല്‍ക്കത്ത : സ്ത്രീധനത്തെ ചൊല്ലി ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു. കൊല്‍ക്കത്തയിലെ ഓള്‍ഡ് മാള്‍ഡയിലാണ് സംഭവം. സ്ത്രീധനത്തെ ചൊല്ലി യുവതിയുടെ മുഖത്ത് ഭര്‍ത്താവ് തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു.
21കാരിയായ രെഹാന ബീവി എന്ന യുവതിക്കാണ് പരുക്കേറ്റത്. അഞ്ച് വര്‍ഷം മുമ്പാണ് രഹാനയുടെയും ആസാദിന്റെയും വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. 50,000 രൂപ ആവശ്യപ്പെട്ടത് നല്‍കാതിരുന്നതില്‍ ദേഷ്യപ്പെട്ടാണ് ഇവരുടെ ഭര്‍ത്താവ് ആസാദ് ഷെയ്ഖ് ഭാര്യയെ ആക്രമിച്ചത്. 70 ശതമാനം പൊള്ളലേറ്റ രെഹാന ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സ്ത്രീധനം ആവശ്യപ്പെട്ട് ആസാദും വീട്ടുകാരും രെഹാനയെ മര്‍ദ്ദിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഭര്‍തൃ വീട്ടുകാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് 15,000 രൂപ നല്‍കിയിരുന്നതായി രെഹാനയുടെ വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ പണം നല്‍കിയ ശേഷവും മര്‍ദ്ദനം തുടരുകയായിരുന്നു.
Post Your Comments