ഗുഡ്ഗാവ്: ലൈംഗീക പീഡനക്കേസില്‍ ശിക്ഷികഴിഞ്ഞ് ജുവനൈല്‍ ഹോമില്‍ നിന്ന് മോചിതനായ പതിനേഴുകാരന്‍ സഹോദരിയെ പീഡിപ്പിച്ചു. പന്ത്രണ്ടുകാരനായ ബാലനെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് ബാലനെ ജുവനൈല്‍ ഹോമില്‍ അടച്ചത്. ഈ കേസില്‍ ജുവനൈല്‍ ഹോമില്‍ നിന്ന് മോചിതനായതിന് പിന്നാലെ ഇയാള്‍ തന്റെ പതിനാലുകാരിയായ സഹോദരിയെ പീഡിപ്പിച്ചുവെന്നാണ് ആരോപണം.
പീഡനത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായി. സോണിപത് സ്വദേശിയായ ബാലനാണ് സഹോദരിയെ പീഡിപ്പിച്ചത്. ആറ് മക്കളില്‍ മൂന്നാമനാണ് ഈ ബാലന്‍. പെണ്‍കുട്ടി നാലാമത്തെ കുട്ടിയാണ്. ഇരുവരും സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയിട്ടില്ല. ഒരു മാസം മുമ്പാണ് പതിനേഴുകാരന്‍ സഹോദരിയെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. പീഡന വിവരം പുറത്തു പറഞ്ഞാല്‍ മറ്റ് ആണ്‍കുട്ടികളുമായി ബന്ധമുണ്ടെന്ന് വീട്ടില്‍ പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പീഡനം നടത്തിയിരുന്നത്. രാത്രിയില്‍ വീട്ടുകാര്‍ ഉറക്കം പിടിക്കുമ്പോഴാണ് ഇയാള്‍ പീഡനം നടത്തിയിരുന്നത്.
Post Your Comments