കോഴിക്കോട്: വടകരയില്‍ ആര്‍.എം.പി സ്ഥാനാര്‍ഥി കെ.കെ.രമയെ തച്ചോളി മാണിക്കോത്തിനു സമീപം സി.പി.എം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കയ്യേറ്റം. സി.പി.എം പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തതെന്ന് രമ പറയുന്നു. വീടുകളില്‍ കയറിയുള്ള പ്രചാരണത്തിലായിരുന്നു രമ. ഇതിനിടെയാണ് കയ്യേറ്റം ചെയ്യലും ഭീഷണിപ്പെടുത്തലും ഉണ്ടായത്.
Post Your Comments