KeralaNews

ആവേശപ്പെരുമഴയായി കൊട്ടിക്കലാശം

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രവര്‍ത്തകരെ ആവേശപ്പെരുമഴയായി നിയമസഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് കൃത്യം ആറു മണിക്കു തന്നെ കൊട്ടിക്കലാശം അവസാനിച്ചു. ഒരു മാസത്തിലേറെയായി സ്ഥാനാര്‍ത്ഥികളും മുന്നണി പ്രവര്‍ത്തകരും ഏറെ ആവേശത്തോടെ കൊണ്ടു നടന്ന തെരഞ്ഞെടുപ്പ് ചൂടിന്റെ പരസ്യ പ്രചാരണമാണ് ഇന്ന് അവസാനിച്ചത്. ഇനി നിശബ്ദ പ്രചാരണം മാത്രമാണുള്ളത്.

അങ്കമാലിയില്‍ എല്‍.ഡി.എഫ് യു.ഡ.ിഎഫ് പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തിനിടെ പരസ്പരം കല്ലെറിഞ്ഞു. നിരവധി വാഹനങ്ങളും തല്ലിത്തകര്‍ത്തു. കല്ലേറില്‍ ഒരു പൊലീസുകാരന് പരുക്കേറ്റു. തിരുവനന്തപുരത്തെ ബാലരാമപുരത്തും നേരിയ സംഘര്‍ഷം റിപ്പോര്‍ട്ടു ചെയ്തു. ബി.ജെ.പി സി.പി.ഐ.എം പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തില്‍ ടി വിജയകുമാറിന് പരുക്കേറ്റു. പാലക്കാട് ചെര്‍പ്പുളശ്ശേരിയിലും നേരിയ തോതില്‍ സംഘര്‍ഷം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് രംഗത്തെ പ്രമുഖരെല്ലാം ഇന്നും റോഡ്‌ഷോയുമായി രംഗത്തുണ്ടായിരുന്നു. മെയ് 16 തിങ്കളാഴ്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പ്. വോട്ടിംഗിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button