കൊച്ചി : ജിഷ കൊലപാതക്കേസില്‍ പ്രതിക്കായി പോലീസ് സംഘം ബംഗാളില്‍. പ്രതിയെ പിടികൂടാന്‍ അന്‍പതംഗസംഘമാണ് ബംഗാളിലേക്ക് തിരിച്ചത്. ജിഷ കൊല്ലപ്പെട്ട ശേഷം നാല് ബംഗാള്‍ തൊഴിലാളികള്‍ നാടു വിട്ടിരുന്നു. ഇവരെ കണ്ടെത്താനാണ് പോലീസ് ബംഗാളിലേക്ക് തിരിച്ചത്.
അതേസമയം ജിഷ കൊലക്കേസില്‍ ഇതുവരെ പിടികൂടിയവരെയും കസ്റ്റഡിയില്‍ എടുത്തവരെയും എല്ലാം പോലീസ് വിട്ടയച്ചു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രതിയെ പിടികൂടാനായാല്‍ സര്‍ക്കാരിനും പോലീസ് സേനയ്ക്കും നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും അന്ത്യം കുറിയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന ആരോപണവും നിലവിലുണ്ട്. രണ്ട് ദിവസത്തിനകം പ്രതിയെ കണ്ടെത്തുമെന്നാണ് ഇപ്പോള്‍ പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Post Your Comments