ന്യൂഡല്‍ഹി : ജെ.എന്‍.യു പ്രക്ഷോഭം തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ ഐ.എസ് ശ്രമിച്ചതായി വെളിപ്പെടുത്തല്‍. കനയ്യ കുമാറിന്റെ അറസ്റ്റിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ പ്രക്ഷോഭമാണ് തങ്ങള്‍ക്കനുകൂലമാക്കാന്‍ ഐ.എസ് ശ്രമിച്ചത്. ഇന്ത്യയിലെ ഐ.എസ് സംഘടനയിലെ അംഗങ്ങളായ മൂന്ന് പേരാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.
വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ കലുഷിതമാക്കി രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയായിരുന്നു ഐ.എസിന്റെ ലക്ഷ്യമെന്നാണ് എന്‍.ഐ.എയുടെ നിഗമനം. രാജ്യദ്രോഹക്കുറ്റം ചുമത്തി തിഹാര്‍ ജയിലില്‍ അടച്ച കനയ്യ കുമാറിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രക്ഷോഭം നടത്തുകയായിരുന്നു. ഈ സമയത്ത് അതായത് ഫെബ്രുവരി 19 ന് ഐ.എസിന്റെ അഹമ്മദ് അലി ഞങ്ങളെ വിളിച്ചു. ഇന്ത്യയില്‍ ഒരു വിദ്യാര്‍ത്ഥി പ്രക്ഷോഭം നടക്കുകയാണ്. പ്രക്ഷോഭത്തിനിടയിലേക്ക് കടന്നു ചെന്ന് വാഹനങ്ങള്‍ തീയിട്ടു നശിപ്പിക്കാനും പെട്രോള്‍ ബോംബുകള്‍ എറിയാനും അദ്ദേഹം ആവശ്യപ്പെട്ടതായി പിടിയിലായ ആഷിക് അഹമ്മദ് ദേശീയ അന്വേഷണ ഏജന്‍സിയോട് വ്യക്തമാക്കി.
ഇന്ത്യയിലെ ഐ.എസ് തലവനായാണ് അഹമ്മദ് അലിയെ എന്‍.ഐ.എ കരുതിയിരുന്നത്. ഫെബ്രുവരി 22 നാണ് ആഷിഖ് എന്‍.ഐ.എയുടെ പിടിയിലായത്. ഇന്ത്യയില്‍ നിന്നും നിരവധി യുവാക്കള്‍ ഐ.എസിലേക്ക് ചേരുന്നതായി നേരത്തെ തന്നെ എന്‍.ഐ.എയ്ക്ക് വിവരം ലഭിച്ചിരുന്നു. ഐ.എസ് പ്രവര്‍ത്തകരായ പതിനാലോളം പേര്‍ ഇതിനകം എന്‍.ഐ.എയുടെ പിടിയിലായിട്ടുണ്ട്. അടുത്തിടെ യു.എസ് വ്യോമാക്രമണത്തിലാണ് അഹമ്മദ് അലി കൊല്ലപ്പെട്ടത്.
Post Your Comments