NewsInternationalGulf

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ടിങ്ങിന് 183 ഏജന്‍സികള്‍ക്ക് അംഗീകാരം

റിയാദ്: വിദേശത്തുനിന്ന് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാന്‍ 183 ഏജന്‍സികള്‍ക്ക് സൗദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം അനുമതി നല്‍കിയതായി ഔദ്യോഗിക വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. റിക്രൂട്ട് മേഖലയിലെ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കാനാണ്ക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പൂര്‍ത്തീകരിച്ച സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
 
557 റിക്രൂട്ടിങ് ഏജന്‍സികളുടെ അപേക്ഷ മന്ത്രാലയത്തിന്റെ പിരിഗണനയിലുണ്ടെന്നും അവയില്‍ അര്‍ഹമായതിന് വൈകാതെ അംഗീകാരം നല്‍കുമെന്നും അബല്‍ഖൈല്‍ പറഞ്ഞു. രാജ്യത്തിന്റെ 13 മേഖലയില്‍ നിന്നുള്ള വിദേശ റിക്രൂട്ടിങ് ഏജന്‍സികളെയും പരിഗണിച്ചുകൊണ്ടാണ് 183 സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കിയതെന്ന് ഖാലിദ് അബല്‍ഖൈല്‍ വിശദീകരിച്ചു.
 
തലസ്ഥാന നഗരമായ റിയാദ് ഉള്‍ക്കൊള്ളുന്ന മേഖലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഏജന്‍സികള്‍ക്ക് അംഗീകാരം ലഭിച്ചത്. 71 റിക്രൂട്ടിങ് ഏജന്‍സികള്‍ക്കാണ് റിയാദില്‍ നിന്ന് അംഗീകാരം നല്‍കിയത്. ജിദ്ദ നഗരം ഉള്‍ക്കൊള്ളുന്ന മക്ക മേഖലയില്‍ 38 ഏജന്‍സികള്‍ക്കും ദമ്മാം, കോബാര്‍ നഗരങ്ങള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രവിശ്യക്ക് 24 ഏജന്‍സികള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. തെക്കന്‍ പ്രദേശം ഉള്‍ക്കൊള്ളുന്ന അസീര്‍ മേഖലയില്‍ 13, അല്‍ഖസീമില്‍ 10, മദീന മേഖലയില്‍ എട്ട്, ഹാഇലില്‍ ഏഴ് എന്നിങ്ങനെ റിക്രൂട്ടിങ് ഏജന്‍സികള്‍ക്കും തൊഴില്‍, സാമൂഹിക ക്ഷേമ മന്ത്രാലയം അംഗീകാരം നല്‍കി. നജ്‌റാനില്‍ രണ്ട്, അല്‍ജൗഫ്, തബൂക്ക്, വടക്കന്‍ അതിര്‍ത്തി മേഖല, അല്‍ബാഹ എന്നിവിടങ്ങളില്‍ ഓരോ ഏജന്‍സികള്‍ എന്നിവക്കാണ് അംഗീകാരം ലഭിച്ചത്. അതേസമയം മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കാത്ത 30 ഏജന്‍സികളുടെ അപേക്ഷ തള്ളിയതായും വക്താവ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button