ന്യൂഡല്‍ഹി: 70 കാരിയായ വീല്‍ചെയര്‍ യാത്രക്കാരിയെ സൗകര്യക്കുറവിന്റെ പേരില്‍ എയര്‍ ഇന്ത്യാ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടതായി പരാതി.
ന്യൂഡല്‍ഹിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെ രാജേഷ് ശുക്ലയെന്ന സ്ത്രീക്കാണ് എയര്‍ഇന്ത്യാ അധികൃതരില്‍ നിന്നും ദുരനുഭവമുണ്ടായത്. ന്യൂയോര്‍ക്കില്‍ പേരക്കുട്ടിയുടെ ആദ്യ പിറന്നാള്‍ ചടങ്ങില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു രാജേഷ് ശുക്ല.
എയര്‍ ഇന്ത്യയുടെ 101 വിമാനത്തിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതെങ്കിലും തലേദിവസം ഒരു സര്‍വീസ് റദ്ദാക്കേണ്ടി വന്നതിനാല്‍ പരിമിതമായ സൗകര്യം മാത്രമേയുള്ളൂവെന്ന് അധികൃതര്‍ ഇവരെ അറിയിക്കുകയായിരുന്നു.
രാജേഷ് ശുക്ലയുടെ മകള്‍ രൂപാല്‍ തേര ട്വിറ്ററില്‍ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്താവുന്നത്. ഒരു മണിക്കൂറിന് ശേഷം ഹീത്രു എയര്‍പോര്‍ട്ട വഴിയുള്ള മറ്റൊരു വിമാനത്തിലാണ് രാജേഷ് ശുക്ല ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്നത്.
Post Your Comments