IndiaNews

ഇന്ന് അവസാനിക്കുന്നത് 53 രാജ്യസഭാംഗങ്ങളുടെ കാലാവധി

ന്യൂഡല്‍ഹി: രാജ്യസഭയിലെ 53 അംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും. സഭയുടെ സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം അംഗങ്ങളുടെ കാലാവധി ഒരുദിവസം അവസാനിക്കുന്നത്. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍നിന്ന് ഉള്ളവരാണ് വിരമിക്കുന്നവരില്‍ 16 പേര്‍.
 
ബി.എസ്.പി, എസ്.പി എന്നീ പാര്‍ട്ടികളില്‍നിന്ന് ഉള്ളവരും ബി.ജെ.പിയുടെ അഞ്ച് കേന്ദ്രമന്ത്രിമാരും ഇന്ന് വിരമിക്കുന്നു. വെങ്കയ്യ നായിഡു, പീയുഷ് ഗോയല്‍, നിര്‍മ്മല സീതാരാമന്‍, മുക്താര്‍ അബ്ബാസ് നക്വി, വൈ.എസ് ചൗധരി എന്നിവരാണ് ഇന്ന് രാജ്യസഭാംഗങ്ങളുടെ കാലാവധി അവസാനിക്കുന്ന കേന്ദ്രമന്ത്രിമാര്‍. ഇവര്‍ വീണ്ടും രാജ്യസഭയില്‍ എത്തുമെന്നാണ് സൂചന.
 
എന്നാല്‍, 16 ഓളം പേരെ വീണ്ടും രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോയെന്ന് സംശയമാണ്. രാജസ്ഥാനിലെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ രാജ്യസഭയിലെ അംഗസംഖ്യ ഉയര്‍ത്താന്‍ ബി.ജെ.പിക്ക് കഴിയും. എന്നാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷമാകാന്‍ അവര്‍ക്ക് കഴിയില്ല. രാജ്യസഭ ഇന്ന് പിരിയുകയാണ്. ജൂലായിലാണ് അടുത്ത സമ്മേളനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button