NewsInternational

അതിവേഗ വാഹനങ്ങള്‍ക്കു ഭീഷണിയായി മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റുകൾ പകർത്താൻ കഴിയുന്ന സ്മാർട്ട്‌ ക്യാമറ

മികച്ച റോഡു ഗതാഗത സൗകര്യമൊരുക്കുന്നതിനുവേണ്ടി യുഎഇയില്‍ വന്‍ സജ്ജീകരണങ്ങള്‍ ഒരുക്കുന്നു. ട്രാഫിക് നിമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടുന്നതിനും പുതിയ ടെക്നോളജികള്‍ നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ വാഹനങ്ങളുടെ മുന്നിലെയും പിന്നിലെയും നമ്പര്‍ പ്ലേറ്റുകള്‍ പകര്‍ത്താന്‍ കഴിയുന്ന രീതിയിലുളള ക്യാമറയാണ് ഷാര്‍ജ പോലീസ് രംഗത്തിറക്കിയിരിക്കുന്നത്.

പാതകളിലൂടെ അതിവേഗം പോകുന്ന വാഹനങ്ങളെ പിടിയ്ക്കാന്‍ വേണ്ടി വിട്രോണിക് ക്യാമറകളാണ് കൊണ്ടുവരുന്നതെന്ന് ഷാര്‍ജ പോലീസ് ഹെഡ്ക്വോട്ടേഴ്സ് അധികൃതര്‍ അറിയിച്ചു. അതിവേഗം പോകുന്ന വാഹനങ്ങള്‍ നിരവധി അപകടങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ വാഹനങ്ങളുടെ വേഗത കുറച്ചാല്‍ ഇതു പരിഹരിക്കാവുന്നതാണ്. അതിനു വേണ്ടിയാണ് ഈ ക്യാമറകള്‍ സ്ഥാപിക്കുന്നതതെന്ന് അധികൃതര്‍ പറഞ്ഞു.
ആറുവരിപ്പാതകള്‍ വരെ ഒരുമിച്ചു നിരീക്ഷിക്കാന്‍ ഈ ക്യാമറകള്‍ക്കു സാധിക്കും. വേഗപരിധി ലംഘിക്കുന്ന വാഹനങ്ങളുടെ വിശദാംശങ്ങള്‍ വ്യക്തമായി ലഭിക്കാനാണ് ഈ ക്യാമറകള്‍ സ്ഥപിക്കുന്നത്. ഒരേ സമയം വ്യത്യസ്ത ലൈനുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ചിത്രവും ചലനവും പകര്‍ത്താന്‍ കഴിയുമെന്ന സവിശേഷതയും ഈ ക്യാമറയ്ക്കുണ്ട്.
നിരോധിത സമയങ്ങളില്‍ നിരത്തുകളിലെത്തുന്ന ചരക്കു വാഹനങ്ങളേയും പിടികൂടാന്‍ ക്യാമറ സഹായകമാണ്. മുന്നിലുളള വാഹനങ്ങളുമായി പ്രത്യേക അകലം പാലിക്കാത്ത വാഹനങ്ങള്‍ക്കും ക്യാമറ പണികൊടുക്കും. ഗതാഗത നിയമം ലംഘിച്ച പേരില്‍ ഈ വര്‍ഷം 206 വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗുരുതരമായ 879 ഗതാഗത നിയമലംഘനങ്ങളാണ് നാലു മാസത്തിനിടെ പോലീസ് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button