India

900 വിദ്യാര്‍ത്ഥികള്‍ക്ക് തോല്‍വി ; രക്ഷിതാക്കളും നാട്ടുകാരും സ്‌കൂള്‍ തല്ലിത്തകര്‍ത്തു

ന്യൂഡല്‍ഹി : സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ തോല്‍വിയെ തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് സ്‌കൂള്‍ തല്ലിത്തകര്‍ത്തു. ഡല്‍ഹിയിലെ യമുന വിഹാര്‍ ഗവണ്‍മെന്റ് സ്‌കൂളാണ് അടിച്ചു തകര്‍ത്തത്.

സ്‌കൂളിലെ ഒമ്പതാം ക്ലാസിലെ 900 വിദ്യാര്‍ത്ഥികള്‍ തോറ്റെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷിതാക്കളും നാട്ടുകാരും അക്രമം നടത്തിയത്. ഇത്രയധികം കുട്ടികള്‍ എങ്ങനെ തോറ്റു എന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത സാഹചര്യത്തിലാണ് സ്‌കൂള്‍ അടിച്ചു തകര്‍ത്തത്. പ്രിന്‍സിപ്പാളിന്റെ ഇടപെടലോടെ തങ്ങളെ മനപ്പൂര്‍വ്വം തോല്‍പ്പിച്ചതാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

എന്നാല്‍ നേരത്തെ തോറ്റ വിദ്യാര്‍ത്ഥികളെ ജയിപ്പിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികളെ കൂട്ടമായി തോല്‍പ്പിച്ചതില്‍ യാതൊരു വിശദീകരണവും നല്‍കിയിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു. അക്രമം നടത്തിയവരില്‍ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button