തിരുവനന്തപുരം: എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പൂട്ടിയ ബാറുകള്‍ തുറക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. മദ്യനിരോധനം വേണോ അതോ പൂട്ടിയ ബാറുകള്‍ തുറക്കണോ എന്ന് തീരുമാനമെടുക്കേണ്ടത് പുതിയ സര്‍ക്കാരാണ്. ബാര്‍ ലൈസന്‍സ് അല്ല, ആരാണ് മദ്യത്തിന്റെ ഇരകള്‍ എന്നതാണ് പ്രശ്നമെന്നും ഒരു രാത്രികൊണ്ട് മദ്യം നിരോധിക്കാനാവില്ലെന്നും സുധാകര്‍ റെഡ്ഡി ഒരു പ്രമുഖ മാധ്യമത്തിന്റെ പ്രത്യേക പരിപാടിയില്‍ പറഞ്ഞു.
ചില പാര്‍ട്ടികള്‍ ഇടതുമുന്നണി വിട്ടത് ദൗര്‍ബല്യമായി. മുന്നണി വിട്ട പാര്‍ട്ടികള്‍ തിരികെ വന്നില്ലെങ്കിലും അവയില്‍ നിന്ന് ചിലയാളുകള്‍ തിരികെ വന്നു. ഇടതുമുന്നണിയുടെ സാമൂഹ്യ, രാഷ്ട്രീയ അടിത്തറ വിപുലീകരിക്കേണ്ടത് അനിവാര്യമാണ്. തിരഞ്ഞെടുപ്പിനുശേഷം മുന്നണി വിപുലീകരിക്കേണ്ടതുണ്ടെന്നും സുധാകര്‍ വ്യക്തമാക്കി.
Post Your Comments