ലക്നൌ: കോണ്‍ഗ്രസിന് തിരിച്ചടിയായി മുതിര്‍ന്ന നേതാവും, മുന്‍കേന്ദ്രമന്ത്രിയുമായ ബേണിപ്രസാദ് വര്‍മ്മ കോണ്‍ഗ്രസില്‍ നിന്ന്‍ രാജിവച്ചു. മുലായം സിംഗ് യാദവിന്‍റെ സമാജ്വാദി പാര്‍ട്ടിയിലാണ് ബേണിപ്രസാദ് പുതുതായി ചെര്‍ന്നിരിക്കുന്നത്.
കോണ്‍ഗ്രസില്‍ ആയിരുന്നപ്പോള്‍ സമാജ്വാദി പാര്‍ട്ടിയുടെ വന്‍വിമര്‍ശകന്‍ ആയിരുന്നു. കോണ്‍ഗ്രസില്‍ തന്‍റെ മകന് ഭാവി ഒന്നും കാണാത്ത സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ നിലവില്‍ അധികാരം കയ്യാളുന്ന സമാജ്വാദി പാര്‍ട്ടിയില്‍ മകന് നല്ല ഒരുസ്ഥാനം നേടിക്കൊടുക്കുന്നതിനാണ് ബേണി ഈ നീക്കം നടത്തിയതെന്നാണ് വിലയിരുത്തല്‍.
ബേണിക്ക് പാര്‍ട്ടിമാറ്റം ഒരു പുത്തരിയല്ല. 2007-ല്‍ സമാജ്വാദിയില്‍ നിന്ന്‍ രാജിവച്ച് കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന ബെനിക്ക് ഇത് പഴയ കൂടാരത്തിലേക്കുള്ള മടങ്ങിപ്പോക്കാണ്.
Post Your Comments