മൊസൂള്‍: യുദ്ധഭൂമിയില്‍ നിന്നും പലായനം ചെയ്യാന്‍ ശ്രമിച്ചതിന് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തെ മുഴുവന്‍ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ പച്ചയ്ക്ക് കത്തിച്ചു. ഐ.എസ് തീവ്രവാദികളും ഇറാഖിസേനയും ശക്തമായ പോരാട്ടം നടത്തുന്ന മൊസൂളില്‍ നിന്നും പ്രണരക്ഷാര്‍ത്ഥം ഓടിപ്പോകാന്‍ ശ്രമിച്ച അഞ്ചംഗ കുടുംബത്തെ പൊതുജനങ്ങളുടെ മുന്നിലിട്ട് ചുട്ടു കൊല്ലുകയായിരുന്നു.
കിര്‍കുക്കിന് 25 മൈല്‍ ദൂരെയുള്ള റിയാദ് ജില്ലയില്‍ അനേകര്‍ നോക്കി നില്ക്കുമ്പോള് ആണ് മൂന്ന് കുട്ടികളേയും അവരുടെ മാതാപിതാക്കളേയും പെട്രോളൊഴിച്ച് കത്തിച്ചത്. വടക്കന്‍ ഇറാക്കിലെ യുദ്ധഭൂമിയില്‍ നിന്നും ഓടിപ്പോയ 35 തീവ്രവാദികളെ ഐ.എസ് ജീവനോടെ കുഴിച്ചുമൂടിയെന്ന വാര്‍ത്തകള്‍ പുറത്തുവന്ന ദിവസം തന്നെയാണ് കുടുംബത്തെ കൊന്നതിന്റെയും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഇറാഖിസേനയുമായി യുദ്ധം നടക്കുന്നതിനിടയില്‍ ഇവരുടെ പിന്മാറ്റം ഇസ്ളാമിക് സ്റ്റേറ്റിന് ബാഷിര്‍ ഗ്രാമം നഷ്ടപ്പെടാന്‍ ഇടയാക്കിയെന്നാണ് ആരോപണം. തുടര്‍ന്ന് ഇവരെ ഖയ്യാറയിലെ സമീപ പ്രദേശങ്ങളില്‍ കുഴിച്ചുമൂടുകയായിരുന്നു. ഇവരില്‍ ഒരാള്‍ സ്വന്തം ശവക്കുഴി തോണ്ടുന്നതിന്റെ ദൃശ്യം പുറത്തുവിട്ടിരുന്നു. വടക്കന്‍ ഇറാക്കില്‍ അടുത്ത കാലത്ത് വന്‍ തിരിച്ചടിയാണ് ഐ.എസിന് കിട്ടുന്നത്.
Post Your Comments