ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിയ്ക്കും. സമ്മേളനം അവസാനിപ്പിച്ച് ലോക്‌സഭ ഇന്നലെത്തന്നെ അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞു. രാജ്യസഭ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് പിരിയും. 3 നിയമസഭകളിലേയ്ക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സഭാ സമ്മേളനം നേരത്തെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലായതിനാല്‍ വിവിധ പാര്‍ട്ടികളുടെ നേതാക്കളായ എം.പിമാര്‍ക്ക് സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. ഇത് ഇരു സഭകളിലെയും ഹാജര്‍ നിലയെ ബാധിയ്ക്കുകയും ചെയ്തു. അതിനാല്‍ എല്ലാ എം.പിമാര്‍ക്കും ബുദ്ധിമുട്ടില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാവാന്‍ അവസരം നല്‍കാനാണ് സര്‍ക്കാര്‍ സഭാ സമ്മേളനം നേരത്തെ അവസാനിപ്പിയ്ക്കുന്നത്. കഴിഞ്ഞ ദിവസം ലോക്‌സഭ പിരിയുന്നതിനു മുന്‍പ് നടത്തിയ നന്ദി പ്രകാശനത്തില്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഇക്കാര്യം പറയുകയും ചെയ്തു.
ചരക്കു സേവന നികുതി ബില്‍ അടക്കം സുപ്രധാന ബില്ലുകളും ശത്രു സ്വത്ത് ബില്‍ പോലെയുള്ള വിവാദ ബില്ലുകളും പാസ്സാക്കാതെയാണ് ബജറ്റ് സമ്മേളനം അവസാനിയ്ക്കുന്നത്.
Post Your Comments