Life Style

മൊബൈല്‍ ഉപയോഗം ബ്രെയിന്‍ ട്യൂമറിന് കാരണമാകുമോ?

മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ ബ്രെയിന്‍ ട്യൂമറുണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് നമ്മള്‍കേട്ടിട്ടുണ്ട്. എന്നാല്‍ ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നത് മൊബൈല്‍ഫോണ്‍ ഉപയോഗവും തലച്ചോറിലെ അര്‍ബുദവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നാണ്.

യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയാണ് കാന്‍സര്‍ എപ്പിഡമോളജി ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1987-2012 വരെയുള്ള ദേശീയ മൊബൈല്‍ ഉപയോഗ വിവരങ്ങളും 1982-2012 വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബ്രെയിന്‍ കാന്‍സറുള്ളവരുടെയും വിവരങ്ങള്‍ പഠിച്ചശേഷമാണ് ഈ നിഗമനത്തില്‍ ഗവേഷകരെത്തിച്ചേര്‍ന്നിരിക്കുന്നത്. 1987ലാണ് ഓസ്‌ട്രേലിയയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം തുടങ്ങിയത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി 90 ശതമാനം വര്‍ധന ഉണ്ടാവുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടിയെങ്കിലും ബ്രെയിന്‍ ട്യൂമര്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവൊന്നും ഉണ്ടായിട്ടില്ല. 70 വയസിനുമുകളിലുള്ളവര്‍ക്കാണ് ഈ കാലയളവില്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിക്കുന്നതില്‍ വര്‍ധന കണ്ടത്. ആ കാലയളവിലുള്ളവര്‍ മൊബൈല്‍ഫോണ്‍ അത്രയധികം ഉപയോഗിച്ചിട്ടുമില്ല. 19858 പുരുഷന്മാരെയും 14,222 സ്ത്രീകളെയുമാണ് ഈ കാലയളവില്‍ പരിശോധിച്ചത്. പുരുഷന്‍മാരില്‍ സ്ത്രീകളെ അപേക്ഷിച്ച് ട്യൂമര്‍ ബാധിക്കുന്നതില്‍ നേരീയ വര്‍ധന കണ്ടു. ജീവിത സാഹചര്യങ്ങള്‍ മാറിയതും ഇതിന് ഒരു കാരണമായി പറയുന്നുണ്ട്. നോണ്‍ അയണൈസിങ്ങ് റേഡിയേഷനാണ് മൊബൈല്‍ പുറത്തുവിടുന്നതെന്നും ചെറിയ എനര്‍ജി മാത്രമുള്ളതിനാല്‍ കോശങ്ങളെ ഉത്തേജിപ്പിക്കാനേ കഴിയൂ ചൂടുപിടിപ്പിക്കാനാവില്ലെന്ന് സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ സൈമണ്‍ ചാപ്മാന്‍ പറയുന്നു. ഏതായാലും മൊബൈല്‍ഫോണുപയോഗിക്കുന്നതിന്റെ ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ച് പഠനം നടന്നുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button