അബുദാബി: ശസ്ത്രക്രിയക്കിടെ സെല്‍ഫിയെടുത്ത സംഭവത്തില്‍ സൗദിയിലെ ആശുപത്രി വിവാദത്തില്‍. സംഭവത്തെത്തുടര്‍ന്ന് ആശുപത്രി ജീവനക്കാരെ സൗദി ആരോഗ്യമന്ത്രാലയത്തിന്റെ അധികൃതര്‍ ചോദ്യം ചെയ്തു. സൗദിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സെല്‍ഫി ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. മക്കയിലെ ആശുപത്രിയിലെ പബ്ലിക്ക് റിലേഷന്‍സ് ഡയറക്ടറാണ് വിവരം അറിയിച്ചത്. ഇതോടെ ആശുപത്രികളില്‍ ഓപ്പറേഷന്‍ തിയറ്ററുകളില്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ പുറത്തിറക്കി. ഓപ്പറേഷന്‍ തിയറ്ററുകളില്‍ ക്യാമറ ഫോണുകള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments