നിയമവിദ്യാര്‍ത്ഥിനിയായ ജിഷ കേരളത്തില്‍ അതിദാരുണമായി കൊലചെയ്യപ്പെട്ട അതേദിവസം തന്നെ സമാനമായ ഒരു സംഭവം കോണ്‍ഗ്രസ് തന്നെ ഭരിക്കുന്ന ആസ്സാമിലും നടന്നു. 20-കാരിയായ ചമ്പ ഛേത്രിയാണ് ആസ്സാമില്‍ കാമവെറിയന്‍മാര്‍ക്ക് ഇരയായി ജീവന്‍ നഷ്ടപ്പെട്ട പെണ്‍കുട്ടി. ആസ്സാമില്‍ തീന്‍സുഖിയ ജില്ലയിലെ മാര്‍ഗരീറ്റ നഗരത്തിലാണ് ചമ്പയുടെ താമസം. ഏപ്രില്‍ 28-ആം തീയതി ബ്യൂട്ടിപാര്‍ലറിലേക്കെന്ന് പറഞ്ഞു പോയ ചമ്പ തിരികെ വീട്ടിലെത്തിയില്ല.
കാണാതായ ചമ്പക്ക് വേണ്ടിയുള്ള മാതാപിതാക്കളുടെ തിരച്ചിലും വിഫലമായി. അങ്ങനെയിരിക്കെ, ദിഹിങ്ങ് നടിയില്‍ ചീഞ്ഞഴുകിയ ഒരു ജഡം ഒഴുകി നടന്നത് പരിശോധനയില്‍ ചമ്പയുടേതാണെന്ന് തെളിഞ്ഞു. മെയ് 3-ആം തീയതിയായിരുന്നു ചമ്പയുടെ മൃതദേഹം നദിയില്‍ നിന്ന് ലഭിച്ചത്. ചമ്പ ബലാത്സംഗത്തിന് ഇരയായിരുന്നതായും, അവളുടെ ശരീരം കത്തിക്കാന്‍ ശ്രമിച്ചിരുന്നതായും പരിശോധനയില്‍ നിന്ന് മനസ്സിലായി. ചമ്പയെ കത്തിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ അവളുടെ അക്രമികള്‍ ശരീരം നദിയിലുപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
പക്ഷേ, ജിഷയുടെ കൊലപാതകത്തിലെ പോലെ ഇരുട്ടില്‍ തപ്പിയില്ല അസ്സാം പോലീസ്. ബിശ്വജിത്ത് ഛേത്രി, മൊയിനുള്‍ അലി എന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ഐപിസി 366, 376, 342/34 എന്നീ വകുപ്പുകള്‍ ചുമത്തി വിചാരണയ്ക്ക് വിധേയമാക്കും.
ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആസ്സാമില്‍ പൊതുജന പ്രക്ഷോഭവും ആരംഭിച്ചിട്ടുണ്ട്.
Post Your Comments