കൊച്ചി● സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന “സ്ത്രീയുമായി ബന്ധപെട്ട ” വീഡിയോയിലെ ചുരുക്കം ചില കാര്യങ്ങള്‍ സത്യമാണെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍. എന്നാല്‍ അതില്‍ പല അസത്യങ്ങളുമുണ്ടെന്നും ബിസിനസ് വൈരാഗ്യം തീര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും ബോബി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
രണ്ട് വര്‍ഷം മുന്‍പുള്ള സുഹൃദ്ബന്ധത്തിന്റെ പേര് പറഞ്ഞുകൊണ്ട് മൂന്നാമതൊരു വ്യക്തി ഞങ്ങള്‍ക്കില്ലാത്ത പരിഭവങ്ങളുമായി ബിസിനസ് വൈരാഗ്യം തീർക്കുവാൻ അസത്യങ്ങൾ കൂട്ടിച്ചേർത്ത് സ്ക്രിപ്റ്റും, സംവിധാനവും സ്വമേധയ ചെയ്തുകൊണ്ട് നടത്തുന്ന ദുഷ്പ്രചരണം എന്നെ അടുത്തറിയുന്ന ആരും കണക്കിലെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബോബി ചെമ്മണ്ണൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
നിങ്ങൾ Social Media യിൽ കണ്ടുകൊണ്ടിരിക്കുന്ന “സ്ത്രീയുമായി ബന്ധപെട്ട ” സംഭവത്തിൽ ചുരുക്കം ചില കാര്യങ്ങൾ സത്യമാണ്, എന്നാൽ പല അസത്യങ്ങളും കൂട്ടി ചേർത്ത പലതരത്തിലുള്ള ബ്ലാക്ക്മെയിലിംഗുകളുടെയും സമ്മിശ്രമാണിത്.
2 വര്‍ഷം മുന്‍പുള്ള Friendship ന്റെ പേര് പറഞ്ഞുകൊണ്ട് മൂന്നാമതൊരു വ്യക്തി ഞങ്ങള്‍ക്കില്ലാത്ത പരിഭവങ്ങളുമായി Business വൈരാഗ്യം തീർക്കുവാൻ അസത്യങ്ങൾ കൂട്ടിച്ചേർത്ത് സ്ക്രിപ്റ്റും, സംവിധാനവും സ്വമേധയ ചെയ്തുകൊണ്ട് നടത്തുന്ന ദുഷ്പ്രചരണം എന്നെ അടുത്തറിയുന്ന ആരും കണക്കിലെടുക്കില്ല.
READ ALSO: | ബോബി ചെമ്മണ്ണൂരിനെ ജീവനക്കാരി ഒളിക്യമറയില്‍ കുടുക്കി; പതിനായിരത്തിലധികം പെൺകുട്ടിളെ ലൈഗീകമായി ഉപയോഗിച്ചുവെന്ന് ആരോപണം |
ഞാൻ സാമ്പത്തിക പരമായോ അല്ലെങ്കില്‍ മറ്റെന്തെങ്ങിലും തരത്തിലോ വഞ്ചിക്കുകയോ അല്ലെങ്കില്‍ എന്തെങ്കിലും കുറ്റകൃത്യങ്ങൾ നടത്തി എന്നുള്ള പരാതിയോ കേസോ അടിസ്ഥാനപരമായി ഒന്നും തന്നെ ഇല്ലാതെ ബിസിനസ് രംഗത്തെ വൈരാഗ്യം തീർക്കുവാൻ വേണ്ടി മാത്രമുള്ള ഒരു ആസുത്രണമാണിത്.
ഞാൻ അറിഞ്ഞുകൊണ്ട് ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത വ്യക്തിയാണ്. എന്നെ കൊണ്ട് സാധിക്കുന്ന സഹായങ്ങൾ ചെയത് ആനന്ദം കൊള്ളുന്ന ഒരു വ്യക്തികൂടിയാണ് ഞാൻ. എനിക്ക് പ്രത്യേകിച്ച് ഒരു ജാതിയോ മതമോ കക്ഷിരാഷ്ട്രീയമോ ഇല്ല. മറ്റാര്‍ക്കും ദ്രോഹമില്ലാത്ത എന്റെ പേർസണൽ കാര്യങ്ങൾ എന്റെ സ്വാതന്ത്ര്യം ആണ്.
ആ സത്യം എവിടെയും തുറന്നു പറയാൻ മടിയില്ലാത്ത വ്യക്തിയുമാണ് ഞാൻ. കാരണം നുണ പറഞ്ഞുകൊണ്ട് ഇമേജ് ഉണ്ടാക്കി എന്തെങ്കിലും ഒരു പ്രത്യേക സ്ഥാനങ്ങളിൽ എത്തിച്ചേരാനും ആഗ്രഹികുന്നില്ല.
ഞാൻ ഒരു social worker ഉം sports-man ഉം മാത്രമല്ല ഒരു ബിസിനസ് മാനും കൂടിയായിപ്പോയി എന്നതുകൊണ്ട് എന്തൊക്കെ നമ്മൾ ചെയ്താലും ബിസിനസ് രംഗത്തുള്ള വൈരാഗ്യവും, അസൂയയും ഒരാൾക്കും തടയാൻ സാധ്യമല്ല എന്ന് പറഞ്ഞു നിർത്തിക്കൊണ്ട് നിങ്ങളെ എക്കാലവും സ്നേഹിക്കുന്ന
ബോബി ചെമ്മണ്ണൂർ
Post Your Comments