കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസ് അന്വേഷണം വാടകക്കൊലയാളിയിലേക്കും നീളുന്നു. വീടിനുള്ളില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ കസ്റ്റഡിയില്‍ ഉള്ളവരുമായി പൊരുത്തപ്പെടാത്തതിനാലാണ് ഇത്. കൊലപാതകത്തിലെ ക്രൂരതയേക്കാള്‍ തെളിവു നശിപ്പിച്ച രീതിയാണ് പൊലീസിനെ കുഴയ്ക്കുന്നത്. സംശയത്തെ തുടര്‍ന്ന് എട്ട് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ അഞ്ചു പേരെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. ജിഷയുടെ സഹോദരിയുടെ സുഹൃത്തെന്ന് നാട്ടുകാര്‍ പറയുന്ന യുവാവും പൊലീസ് കസ്റ്റഡിയിലാണ്.
മരിക്കുന്നതിന് തലേന്ന് ജിഷ ഉറക്കെ സംസാരിക്കുന്നത് കേട്ട അയല്‍വാസികളുടെ മൊഴി കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ജിഷ പറഞ്ഞൊരു വാചകം തുമ്പാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളിലെ ജിഷയുടെ ഫോണ്‍ സംഭാഷണങ്ങള്‍, യാത്രകള്‍ എന്നിവയെക്കുറിച്ചറിയാന്‍ അമ്മയുടെയും മൊഴി എടുക്കും. ആശുപത്രിയില്‍ കഴിയുന്ന അച്ഛന്റെയും മൊഴിയെടുക്കും.
Post Your Comments