ലോസ് ആഞ്ചലസ്: തട്ടമിട്ട പെണ്‍കുട്ടിക്ക് ഹൈസ്കൂള്‍ ഇയര്‍ ബുക്കില്‍ ഐസിസ് എന്ന പേരു നല്‍കിയത് വിവാദമാകുന്നു . അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ലോസ് ഓസോസ് ഹൈസ്കൂളിലെ മുസ്ലീം വിദ്യാര്‍ഥിനിയായ ബയാന്‍ സെഹ്ലിഫിക്കാണ് ദുരനുഭവമുണ്ടായത്. വിദ്യാര്‍ഥിനിയുടെ ഫോട്ടോയ്ക്കു കീഴില്‍ ശരിയായ പേരിനു പകരം ഐസിസ് ഫിലിപ്പ് എന്നാണ് ചേര്‍ത്തിരിക്കുന്നത്.ഇയര്‍ബുക്കില്‍ ഞാന്‍ ഇപ്പോള്‍ ഐസിസുകാരിയാണെന്നും സ്കൂള്‍ അധികൃതര്‍ തന്നെ പ്രത്യേക വിഭാഗക്കാരിയായി മുദ്രകുത്തിയിരിക്കുകയാണെന്നും പെൺകുട്ടി വ്യക്തമാക്കി .തീവ്രവാദിയെന്ന രീതിയില്‍ തന്നോട് പെരുമാറിയത് ഞെട്ടിച്ചു. സുഹൃത്തുക്കള്‍ക്കിടയില്‍ തുറിച്ചുനോട്ടത്തിന് ഇരയാകുകയാണ് താനിപ്പോള്‍. നിയമ നടപടി ആലോചിക്കുന്നുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.
ഭീകര സംഘടന ഐസിസുമായി ബന്ധമുണ്ടെന്ന രീതിയിലായിരുന്നു പെണ്‍കുട്ടിയുടെ പേരിനൊപ്പം ഐസിസ് ചേര്‍ത്തത്. തീവ്രവാദിയല്ലെന്ന് തെളിയിക്കേണ്ടിവരുന്നത് അമേരിക്കയില്‍ മുസ്ലീം സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് .
Post Your Comments