India

സ്‌കൂളില്‍ നിന്ന് നല്‍കിയ ഗുളിക കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

ഡല്‍ഹി : സ്‌കൂളില്‍ നിന്ന് ഗുളിക കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. സര്‍വ്വോദയ കന്യാ വിദ്യാലയത്തിലെ 9ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സ്‌കൂളില്‍ നിന്ന് നല്‍കിയ അയണ്‍ ഗുളിക കഴിച്ച് മരിച്ചത്.

എല്ലാ ബുധനാഴ്ച്ചയും ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് അയണ്‍ ഗുളികകള്‍ നല്‍കുന്നുണ്ട്. ഗുളിക കഴിച്ചതിന് ശേഷം ശക്തമായ വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടിലേയ്ക്കു പറഞ്ഞയച്ചു. പിന്നീട് അസ്വസ്ഥത കൂടിയപ്പോള്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഈ വര്‍ഷം പല സംസ്ഥാനങ്ങളില്‍ നിന്നുമായി 180 കുട്ടികള്‍ക്കാണ് അയണ്‍ ഗുളിക കഴിച്ചതിന്റെ പേരില്‍ അസ്വസ്ത അനുഭവപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button