ചെങ്ങന്നൂര്‍ ● അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ഇടതുമുന്നണിയിലെ സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ യു.ഡി.എഫിലേക്ക് വരുമെന്ന് ആര്‍എസ്പി നേതാവും കൊല്ലം എം.പിയുമായ എന്‍.കെ. പ്രേമചന്ദ്രന്‍. ചെങ്ങന്നൂരില്‍യു.ഡി.എഫ് സ്ഥാനാര്‍ഥി പി.സി.വിഷ്ണുനാഥിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതര ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരണം. ഹിന്ദുക്കളും അഹിന്ദുക്കളും എന്ന വേര്‍തിരിവുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതുകൊണ്ട് അക്കൗണ്ട് തുറക്കാന്‍ ബിജെപിയെ കേരളത്തിലെ ജനങ്ങള്‍ അനുവദിക്കില്ലെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments