KeralaNews

ജിഷയുടെ കൊലപാതകം; നീതിക്ക് വേണ്ടി പോരാടിയവര്‍ക്ക് നീതിപാലകരുടെ അതിക്രൂരമായ മര്‍ദ്ദനം

പെരുമ്പാവൂര്‍: ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് പെരുമ്പാവൂരില്‍ നടന്ന വനിതകളുടെ പ്രതിഷേധത്തില്‍ പ്രകോപനമൊന്നുമില്ലാതെ അതിക്രൂരമായ പോലീസ് ലാത്തിച്ചാര്‍ജ്ജ്.

ഇന്നലെ നൂറോളം വരുന്ന ജസ്റ്റിസ് ഫോര്‍ ജിഷ’ ഫേസ് ബുക്ക് കൂട്ടായ്മ പ്രവര്‍ത്തകര്‍ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഓഫീസ് ഉപരോധിക്കുകയും ഡി.വൈ.എസ്.പിയെ കാണണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. കണ്ടെ തീരൂ എന്ന് നിര്‍ബന്ധം പ്രവര്‍ത്തകര്‍ പുലര്‍ത്തി സ്റ്റേഷനിലേക്ക് കടക്കുമ്പോഴായിരുന്നു പൊലീസ് അതിക്രമം. യാതൊരു പ്രകോപനവും കൂടാതെ പോലീസ് ലാത്തി വീശുകയായിരുന്നു എന്നാണ് സമരക്കാരുടെ ആരോപണം.

പ്രതിഷേധത്തില്‍ പങ്കെടുത്ത സ്ത്രീകളെയടക്കമുള്ളവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ലാത്തിചാര്‍ജില്‍ പരിക്കേറ്റ സുജഭാരതി, ഐശ്വര്യ, ദിയ എന്നിവരെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വഴിയരികില്‍ മാറി നിന്നവര്‍ക്ക് പോലും ലാത്തിചാര്‍ജ്ജില്‍ പരിക്കേറ്റിട്ടുണ്ട്. നിരവധി പുരുഷന്മാരുടെ തലക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇന്നലെ ഉച്ചക്ക് നടന്ന ലാത്തിചാര്‍ജ്ജില്‍ വനിതപ്രവര്‍ത്തക സുജ ഭാരതിക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

സ്ത്രീകളും ട്രാന്‍സ്‌ജെന്‍ഡേര്‍സും ഉള്‍പ്പെടെ പതിനാറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് വണ്ടിയില്‍ വച്ച് ലാത്തിക്കടിച്ച പോലീസ് ഉടുപ്പ് വലിച്ച് കീറുകയും ചവിട്ടുകയും ഉപദ്രവിക്കുകയും ചെയ്തു. കൂട്ടത്തിലുണ്ടായിരുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് വേഷം മാറി പെണ്ണുങ്ങളുടെ കൂടെ കൂടിയതല്ലേടാ എന്നും പോലീസ് ചോദിച്ചതായും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.വഴിയരികില്‍ മാറി നിന്നവര്‍ക്ക് പോലും ലാത്തിചാര്‍ജ്ജില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഡിയോ കാണാം…

shortlink

Related Articles

Post Your Comments

Related Articles


Back to top button