NewsInternational

പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങളെപ്പറ്റി ചില അതിശയകരമായ വിവരങ്ങള്‍

പ്രധാനമന്ത്രിപദം ഏറ്റെടുത്ത ശേഷം നരേന്ദ്രമോദി 40 വിദേശസന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ വിദേശരാജ്യങ്ങളിലേക്ക് മാത്രമായി നടത്തിയ സന്ദര്‍ശനങ്ങളും, അന്താരാഷ്‌ട്ര സമ്മേളനങ്ങളില്‍ പങ്കെടുക്കാനായി നടത്തിയ യാത്രകളും, “ആദ്യം അയല്‍പക്കം”, “ആക്ട് ഈസ്റ്റ്’ തുടങ്ങിയ നയങ്ങളുടെ ഭാഗമായി നടത്തിയ സന്ദര്‍ശനങ്ങളും ഉള്‍പ്പെടും.

ഈ സന്ദര്‍ശനങ്ങളില്‍ പ്രധാനമന്ത്രി ചില അതിശയകരമായ നാഴികക്കല്ലുകളും പിന്നിട്ടു.

ഏപ്രില്‍ 3, 2016-ന് സൗദിഅറേബ്യയിലെ വനിതാ സംരഭകരുമായി കൂടിക്കാഴ്ച്ച നടത്തുന്ന ആദ്യ വിദേശ വിശിഷ്ടവ്യക്തിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാറി. സൗദി തലസ്ഥാനം റിയാദിലെ വനിതകള്‍ മാത്രം നടത്തുന്ന ഐടി കമ്പനിയുടെ ഓഫീസ് പ്രധാനമന്ത്രി സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇത്. സൗദിയുടെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചു.

നവംബര്‍ 2015-ല്‍ ലണ്ടന്‍ സന്ദര്‍ശന സമയത്ത് ബ്രിട്ടീഷ് പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി അദ്ദേഹം മാറി. 1982-ല്‍ ഇന്ദിരാഗാന്ധിയ്ക്ക് ശേഷം അമേരിക്കയിലെ കാലിഫോര്‍ണിയ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.

1956-ല്‍ ജവഹര്‍ലാല്‍ നെഹ്രു അയര്‍ലണ്ട് സന്ദര്‍ശിച്ച് 60 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി അയര്‍ലണ്ടില്‍ സന്ദര്‍ശനം നടത്തിയത് 2015 സെപ്റ്റംബര്‍ 23-ന് നരേന്ദ്രമോദി രാജ്യതലസ്ഥാനമായ ഡബ്ലിനില്‍ എത്തിയപ്പോഴായിരുന്നു.

2015 ആഗസ്റ്റില്‍ പ്രധാനമന്ത്രി യു.എ.ഇ. സന്ദര്‍ശിച്ചപ്പോള്‍ 34 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ദിരാഗാന്ധിക്ക് ശേഷം ഈ മധ്യേഷ്യന്‍ രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ രാഷ്ട്രത്തലവനായി മാറി അദ്ദേഹം.

മെയ് 2015-ല്‍ നരേന്ദ്രമോദി നടത്തിയ മംഗോളിയന്‍ സന്ദര്‍ശനം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആ രാജ്യത്തേക്ക് നടത്തുന്ന ആദ്യ സന്ദര്‍ശനം ആയിരുന്നു. മംഗോളിയന്‍ പ്രധാനമന്ത്രി ചിമെദ് സയ്ഖന്‍ബിലെഗ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ മംഗോളിയയുടെ മിനി നാദം കായികോത്സവത്തില്‍ എതിരേറ്റത് കന്തക എന്ന്‍ പേരുള്ള ഒരു കുതിരയെ സമ്മാനിച്ചു കൊണ്ടായിരുന്നു.

ഇന്ദിരാഗാന്ധി 1973-ല്‍ നടത്തിയ സന്ദര്‍ശനത്തിന് 42 വര്‍ഷങ്ങള്‍ക്ക് ശേഷം കാനഡ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി. 2015 ഏപ്രിലില്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ കനേഡിയന്‍ സന്ദര്‍ശനം.

ഇന്ദിരാഗാന്ധിയുടെ സന്ദര്‍ശനത്തിന് 34 വര്‍ഷങ്ങള്‍ക്ക് ശേഷം ദ്വീപരാഷ്ട്രമായ സെയ്ഷെല്‍സ് സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയും നരേന്ദ്രമോദിയാണ്.

മാര്‍ച്ച് 2015-ല്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമാസിംഗയുടെ പിറന്നാള്‍ദിനത്തില്‍ ആദ്ദേഹത്തിന് അഭിവാദ്യമര്‍പ്പിച്ചത് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു. ഇതോടെ 29 വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്കുള്ള പ്രധാനമന്ത്രിതല സന്ദര്‍ശനത്തിന് പുനരാരംഭമായി.

17 വര്‍ഷങ്ങളായി നടക്കാതിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നേപ്പാള്‍ സന്ദര്‍ശനവും പുനരാരംഭിച്ചത് നരേന്ദ്രമോദി 2014 ആഗസ്റ്റില്‍ നടത്തിയ സന്ദര്‍ശനം ആയിരുന്നു. ഇതിനു മുമ്പ് 1997-ല്‍ ഐ.കെ.ഗുജ്റാള്‍ ആണ് നേപ്പാള്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button