IndiaLife Style

രാജ്യത്തെ സ്ത്രീകളുടെ ആരോഗ്യം ദിനംപ്രതി ക്ഷയിക്കുന്നതായി പഠനം

ബംഗളൂരു:സ്താനാര്‍ബുദത്തോടൊപ്പം ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്ന സ്ത്രീകളുടെ എണ്ണം രാജ്യത്ത് കൂടി വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.നാഷണല്‍ ക്യാന്‍സര്‍ രജിസ്റ്ററി നല്‍കിയ കണക്കുകള്‍ പ്രകാരം 2013ല്‍ തൊണ്ണൂറ്റി രണ്ടായിരത്തി എഴുന്നൂറ്റി മുപ്പത് പേര്‍ക്കാണ് ഗര്‍ഭാശയമുഖ ക്യാന്‍സര്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2020ആകുമ്പോഴേക്കും ഇത് 1,00479ആയി ഉയരുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

22വയസ്സ് മുതലുള്ള സമയങ്ങളില്‍ ഹുമണ്‍ പാപ്പിലോമ വൈറസ് അഥവാ എച്ച്പിവി ശരീരത്തില്‍ കയറിക്കൂടാന്‍ സാധ്യതയുണ്ട്. പത്ത് വര്‍ഷം വരെ നിശബ്ദമായി ശരീരത്തില്‍ തുടരുന്ന വൈറസ് 30വയസ്സിന് മുകളില്‍ പ്രായമെത്തുമ്പോള്‍ മാത്രമാണ് രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുക.ചെറിയ പ്രായത്തിലെ നടന്ന ലൈംഗിക ബന്ധം, തുടര്‍ച്ചയായുള്ള പ്രസവവും ഗര്‍ഭമലസലും തുടങ്ങി പൊതുവായി കാരണങ്ങള്‍ പലതും പറയാറുണ്ടെങ്കിലും ഇതൊന്നുമല്ലാതെ ഏത് സാഹചര്യത്തിലും എച്ച്പിവി ശരീരത്തില്‍ കയറിക്കൂടാന്‍ സാധ്യതകളേറെയെന്ന് വിദഗ്ധര്‍.സ്ത്രീകളുടെ ആരോഗ്യത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചെറിയ ചിലവില്‍ പ്രതിരോധ കുത്തിവയ്പ്പിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിതരായി മരണപ്പെടുന്നവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button