NewsInternational

ഇന്ന്‍ മാതൃദിനം

ഈ ലോകത്ത് സ്നേഹത്തേയും, ത്യാഗത്തേയും പരിപൂര്‍ണ്ണമായി പ്രതിനിധാനം ചെയ്യുന്ന ഒറ്റ വാക്കേ ഉള്ളൂ, ഒരു വ്യക്തിയേ ഉള്ളൂ, അതാണ്‌ “അമ്മ”. ഇന്ന്‍ അമ്മമാരോടൊപ്പം ചിലവഴിക്കാനുള്ള ദിനമാണ്. കുട്ടിക്കാലത്ത് നമ്മുടെ വാശികളും, വഴക്കുകളും എല്ലാം ഒരു പുഞ്ചിരിയോടെ അംഗീകരിച്ച്, നമ്മുടെ കാര്യങ്ങള്‍ക്കായി മറ്റെല്ലാ തിരക്കുകളും മാറ്റി വച്ച് ഊണും, ഉറക്കവും വരെ പലപ്പോഴും ഉപേക്ഷിച്ച് നമ്മുടെ വളര്‍ച്ചയുടെ ഓരോ നിമിഷത്തിലും നമുക്ക് താങ്ങും തണലുമായി നിന്ന അമ്മമാര്‍ക്കായി മാറ്റിവയ്ക്കാന്‍ ഒരു ദിനം.

നവീന മാദ്ധ്യമങ്ങള്‍ വഴിയോ, മൊബൈല്‍ ഫോണുകള്‍ വഴിയോ ഒരു ആശംസയില്‍ മാത്രം ഒതുക്കാതെ, സാധിക്കുന്ന എല്ലാവരും ഈ ദിനത്തില്‍ സ്വന്തം അമ്മയെ നേരിട്ട് കണ്ട് അമ്മയോടൊപ്പം ചിലവഴിക്കുമല്ലോ…

“തങ്ങളുടെ അമ്മമാര്‍ രൂപപ്പെടുത്തിയത് എങ്ങിനെയാണോ, അതാണ്‌ മനുഷ്യന്‍,” എന്ന റാല്‍ഫ് വാള്‍ഡോ എമേഴ്സന്‍റെ വാക്കുകള്‍ സ്മരിച്ച് കൊണ്ട് ലോകത്തെ എല്ലാ അമ്മമാര്‍ക്കും മാതൃദിന ആശംസകള്‍…..

shortlink

Related Articles

Post Your Comments

Related Articles


Back to top button