കൊച്ചി : പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം സംബന്ധിച്ച് നിര്‍ണായക വിവരം ലഭിച്ചതായി വനിതാ കമ്മീഷന്. മൊഴിയെടുപ്പില്‍ ജിഷയുടെ സഹോദരി ദീപയില്‍ നിന്നാണ് പ്രതിയിലേക്ക് നയിക്കുന്ന വിവരം ലഭിച്ചതെന്ന് കമ്മീഷന് അധ്യക്ഷ കെ.സി റോസക്കുട്ടി വ്യക്തമാക്കി.
ദീപയുടെ സുഹൃത്തായ ഇതര സംസ്ഥാന തൊഴിലാളിയിലേക്ക് കേസ് അന്വേഷണം നീങ്ങുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ദീപ പിതാവ് പാപ്പുവിനൊപ്പം താമസിച്ചിരുന്ന സമയത്ത് നിത്യ സന്ദര്‍ശകനായിരുന്ന ഇയാള്‍ സംഭവത്തിന് ശേഷം ഒളിവിലാണ്.
ദീപയില്‍ നിന്ന് ശേരിച്ച വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാനാവില്ലെന്നും കമ്മിഷന് വ്യക്തമാക്കി. ജിഷയുടെ അയല്‍വാസിയുടെ മൊഴിയും വനിതാകമ്മിഷന് രേഖപ്പെടുത്തിയിട്ടുണ്ട്.
Post Your Comments