റിയാദ്: കഴിഞ്ഞ ദിവസം സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ നാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ മക്ക പ്രവിശ്യയില്‍ അജ്ഞാതന്‍ നടത്തിയ വെടിവയ്പ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അല്‍ ഖുറൈഇ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.
കഴിഞ്ഞ ദിവസം പത്ത് മണിക്കൂര്‍ നീണ്ട ശക്തമായ ഏറ്റു മുട്ടലില്‍ നാലു ഐ.എസ് തീവ്രവാദികളെ കൊലപ്പെടുത്തിയിരുന്നു. മക്കയില്‍ വന്‍ ആക്രമണം നടത്താനുള്ള പദ്ധതിയാണ് ഇതിലൂടെ സുരക്ഷാ സേന തകര്‍ത്തത്. ഇതിനു പിന്നാലെയാണ് അജ്ഞാതന്‍ നടത്തിയ ആക്രമണത്തില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. സ്ഥലത്ത് പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
Post Your Comments