ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിവര്‍ഷം അഞ്ചുലക്ഷത്തോളം ആളുകള്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ. കാന്‍സറിന് പാരമ്പര്യം ഒരു കാരണമാകുന്നുണ്ടെങ്കിലും ജീവിതശൈലിയാണ് പ്രധാന കാരണമായി തീരുന്നത്.
പുരുഷന്മാരില്‍ കാന്‍സര്‍ തൊണ്ട, വയര്‍ എന്നിവിടങ്ങളിലാണെങ്കില്‍ സ്ത്രീകളില്‍ ഇത് സ്തനങ്ങള്‍, ഗര്‍ഭപാത്രം, ആമാശയം എന്നിവിടങ്ങളിലാണ്. കാന്‍സര്‍ നിവാരണത്തിന്റെ ഭാഗമായി രാജ്യത്ത് 20 കാന്‍സര്‍ നിവാരണ ഇന്‍സ്റ്റിറ്റ്യൂട്ടുകളും അമ്പത് പ്രാദേശിക കാന്‍സര്‍ കെയര്‍ സെന്ററുകളും സ്ഥാപിക്കുമെന്നും നഡ്ഡ പറഞ്ഞു.
Post Your Comments