കാന്‍ബെറ : ഡോക്ടര്‍മാരുടെ അനാസ്ഥയെ തുടര്‍ന്ന് നവജാതശിശു മരിച്ചു. ഓസ്‌ട്രേലിയയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. 2013 ല്‍ നടന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ സംഭവം പ്രചരിപ്പിച്ചതോടെയാണ് പുറംലോകമറിഞ്ഞത്. ഓസ്‌ട്രേലിയയിലെ മാധ്യമങ്ങളും പിന്നീട് വാര്‍ത്ത നല്‍കിയിരുന്നു. കുഞ്ഞിന്റെ കുടുംബം വീണ്ടും പ്രശ്‌നം ഏറ്റെടുത്തതിനെ തുടര്‍ന്നാണ് മരണവാര്‍ത്ത വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നത്.
സുഖമില്ലാത്ത കുഞ്ഞിനെ ആംബുലന്‍സില്‍ കിടത്തി ഭക്ഷണം കഴിക്കാന്‍ പോയതിനെ തുടര്‍ന്നാണ് രോഗം മൂര്‍ച്ഛിച്ച് കുഞ്ഞ് മരിച്ചത്. മൂന്ന് വര്‍ഷത്തോളമാണ് കുഞ്ഞിന് നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള നിയമപോരാട്ടങ്ങള്‍ നടത്തിയത്. രോഗനിര്‍ണ്ണയം നടത്തിയ ശേഷം കുഞ്ഞിനെ ശസ്ത്രക്രിയയ്ക്കായി സിഡ്‌നിയിലെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാണ് ഡോക്ടര്‍ ആവശ്യപ്പെട്ടത്.
കുഞ്ഞിനൊപ്പം ആംബുലന്‍സില്‍ കയറിയിരിക്കാന്‍ ഡോക്ടറും നഴ്‌സും ഉള്‍പ്പെട്ട സംഘം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവര്‍ ഉച്ചഭക്ഷണം കഴിച്ചുവരാന്‍ എടുത്ത സമയത്തിനുള്ളിലാണ്് കുഞ്ഞിന്റെ ആരോഗ്യനില വഷളായിട്ടുള്ളത്. കുഞ്ഞുമായി ആംബുലന്‍സ് സിഡ്‌നിയിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് യാത്ര തിരിച്ചെങ്കിലും കുഞ്ഞിന്റെ ശ്വാസഗതി കൃത്യമല്ലാത്തതിനാല്‍ ആശുപത്രിയിലേക്ക് തിരിച്ചുവരികയായിരുന്നു. പിന്നീട് കുഞ്ഞിന് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്തുന്നത് കുറഞ്ഞതുമൂലം മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു.
Post Your Comments