കൊച്ചി : സമൂഹത്തിന്റെ മനസ്ഥിതി മാറിയില്ലെങ്കില്‍ ഇനിയും ജിഷമാര്‍ ഉണ്ടാകുമെന്ന് ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷ. അയല്ക്കാരന്റെ കണ്ണീര് കണ്ടാല്‍ ഇടപെടേണ്ടത് പൗരന്റെ കടമയാണ്. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ആഘോഷിക്കാനാണ് സമൂഹത്തിന് താല്പര്യമെന്നും കെമാല്‍ പാഷ വ്യക്തമാക്കി.
ജിഷ കൊല്ലപ്പെടുന്നത് വരെ അവരെ സംരക്ഷിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. അതിനുശേഷം വലിയ പരിവേഷമായി. സമൂഹത്തില്‍ ഇങ്ങനെയൊരാള്‍ പുഴുവിനെപ്പോലെ ജീവിച്ചിരുന്നു എന്നത് അംഗീകരിക്കപ്പെടാന്‍ ഒടുവില്‍ അവര്‍ കൊല്ലപ്പെടേണ്ടി വന്നു. ഇതാണ് സമൂഹം. ദുരന്തങ്ങള്‍ വരുമ്പോള്‍ ആഘോഷമാക്കുക. ഇത് മാറണം. ഇനിയും ധാരാളം ജിഷമാര്‍ നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നുണ്ടെന്നും അവരെ നമ്മള് കാണണമെന്നും സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments