KeralaNews

ജിഷയുടെ കൊലപാതകം; നിര്‍ണ്ണായകമായ തെളിവുകള്‍ പുറത്ത് ;പോലീസിന്‍റെ ആത്മാര്‍ഥമായ പരിശ്രമം ഫലപ്രാപ്തിയിലേക്ക്

കൊച്ചി: ജിഷയുടെ ബന്ധപ്പെട്ട് ജിഷയുടെ ഏകസഹോദരി ദീപയുടെ സുഹൃത്തിനെ പൊലീസ് തിരയുന്നു. കഞ്ചാവു വില്‍പനക്കാരനായ ഇയാളെ ജിഷയുടെ മരണത്തിന് ശേഷം കാണാതായിരുന്നു. പൊലീസ് തയാറാക്കിയ രേഖാചിത്രവുമായി ഇയാള്‍ക്കു സാദൃശ്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പെണ്‍വാണിഭ സംഘവുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താന്‍ പൊലീസ് പത്തംഗ സ്‌ക്വാഡ് രൂപീകരിച്ചു.

ഭര്‍ത്താവുമായി പിരിഞ്ഞ ശേഷം ദീപ ഇടയ്ക്ക് അച്ഛന്‍ പാപ്പുവിന്റെ കുറുപ്പംപടി വായ്ക്കരയിലെ വീട്ടില്‍ താമസിക്കുമായിരുന്നു. ഇതിനിടയില്‍ ഇയാള്‍ അവിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. വട്ടോളിപ്പടി കനാല്‍ ബണ്ട് പുറമ്പോക്കില്‍ അമ്മ രാജേശ്വരിയോടൊപ്പം താമസിക്കുന്ന ജിഷയെക്കുറിച്ച് ഇയാള്‍ ദീപയോടു ചോദിക്കാറുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പു പാപ്പുവിനെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവിടെ പരിചരിക്കാനെത്തിയ ജിഷയെ ഇയാള്‍ പരിചയപ്പെടുകയും ചെയ്തു. പാപ്പുവിനെ സന്ദര്‍ശിക്കാന്‍ ഇയാള്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ ജിഷ പുറത്തേക്കുപോവുമായിരുന്നു. ആശുപത്രിയുടെ പരിസരത്തുള്ള സ്വകാര്യ വ്യക്തികളുടെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചു തുടങ്ങി. മുടക്കുഴ തൃക്കയില്‍ ജിഷ നിര്‍മിക്കുന്ന വീടിന്റെ പരിസരത്ത് ഒരിക്കല്‍ ഇയാളെ കണ്ടതായും സൂചനയുണ്ട്.

കൊലപാതകം നടന്ന ഏപ്രില്‍ 28നു വൈകിട്ട് അഞ്ചിനു പൊതുടാപ്പില്‍നിന്നു വെള്ളമെടുക്കാന്‍ ജിഷ പോയിരുന്നു. ഈ സമയം അമ്മ രാജേശ്വരി വീട്ടില്‍ ഉണ്ടായിരുന്നില്ല. വെള്ളമെടുക്കാന്‍ പോവുമ്പോള്‍ ജിഷ വീടു പൂട്ടുന്ന പതിവില്ലായിരുന്നു. അതായത്, വെള്ളമെടുക്കാന്‍ പോയ ജിഷ മടങ്ങിയെത്തുന്നതുവരെയുള്ള അരമണിക്കൂറിനിടയില്‍ കൊലയാളിക്കു വീട്ടില്‍ കയറി പതുങ്ങിയിരിക്കാന്‍ അവസരം ലഭിച്ചിരിക്കാമെന്ന അനുമാനത്തിലാണു പൊലീസ്.

ജിഷയുടെ കൊലപാതകം ആസൂത്രിതമാണെന്ന് എ.ഡി.ജി.പി പത്മകുമാര്‍ പറഞ്ഞു. കൊല നടത്തിയ രീതിയും മരണം ഉറപ്പാക്കാന്‍ ആഴത്തില്‍ മുറിവേല്‍പിച്ചതുമാണ് ഈ നിഗമനത്തിന്റെ അടിസ്ഥാനം. ജിഷയുമായുള്ള വാക്കുതര്‍ക്കത്തിനിടയില്‍ കൊലയാളി അക്രമാസക്തനായതല്ലെന്ന സൂചനയാണുള്ളത്. വൈകിട്ടു നാലിനു ശേഷം വീടിനുള്ളില്‍ ജിഷ ആരോടോ കയര്‍ത്തു സംസാരിക്കുന്നതു കേട്ടതായി സാക്ഷിമൊഴിയുണ്ട്. ഇതു ഫോണിലാവാമെന്നാണ് ഇപ്പോഴത്തെ നിഗമനം. വീടിന്റെ പരിസരത്തു കണ്ടെത്തിയ ചെരുപ്പ്, കമ്പിപ്പാര, മറ്റ് ആയുധങ്ങള്‍ എന്നിവ കോടതിയില്‍നിന്നു വാങ്ങി വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.

ജിഷയെ ‘ബര്‍ക്കിങ്’ രീതിയില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നാണു ഫൊറന്‍സിക് നിഗമനം. ഇരകള്‍ ദുര്‍ബലരും കൊലയാളി കരുത്തനുമാവുമ്പോഴാണ് ഈ രീതി പ്രയോഗിക്കുന്നതെന്നു പറയുന്നു. ഇരയെ കീഴ്‌പ്പെടുത്തിയ ശേഷം നെഞ്ചില്‍ കയറി ഇരുന്ന് ഇരയുടെ കൈകള്‍ രണ്ടും കൊലയാളി കാലുകള്‍കൊണ്ടു ചവിട്ടിപ്പിടിച്ചു ചലനരഹിതമാക്കും. പിന്നീടു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തും. ശ്വാസനാളിയിലെ അസ്ഥിയും (ഹയോയ്ഡ്) തൈറോയ്ഡ് ഗ്രന്ഥിയും തകരും. ജിഷയുടെ മൃതദേഹത്തില്‍ ഈ പരുക്കുകള്‍ കണ്ടിരുന്നു. മരണം ഉറപ്പാക്കാന്‍ അക്രമം തുടര്‍ന്നതിനാലാണു ജിഷയുടെ ഷാള്‍ വീണ്ടും കഴുത്തില്‍ മുറുക്കിയത്. പീഡനവും ക്രൂരമായ മുറിപ്പെടുത്തലും നടന്നത് ശേഷമാണെന്നാണു നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button